ദേശീയപാതയിൽ പേടിസ്വപ്നമായി കാൽനടയാത്ര
text_fieldsകല്ലടിക്കോട്: പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട്ടും പരിസരങ്ങളിലും കാൽനടയാത്ര പേടിസ്വപ്നമാവുന്നു. പാതവക്കിലൂടെ നടക്കുന്നവരും റോഡ് മുറിച്ചുകടക്കുന്നവരും ഏത് നിമിഷവും അപകടത്തിനിരയാവാമെന്നതാണ് സ്ഥിതി.
ദേശീയപാത വീതികൂട്ടി നവീകരിച്ചെങ്കിലും കാൽനട യാത്രികർക്ക് ആവശ്യമായ സുരക്ഷ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. കരിമ്പ, കല്ലടിക്കോട്, ടി.ബി ജങ്ഷൻ, പൊന്നങ്കോട് എന്നിവിടങ്ങളിൽ വാഹനങ്ങളിടിച്ച് പരിക്കേൽക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്.
വ്യാഴാഴ്ച രാവിലെ ബൈക്കിടിച്ച് രണ്ടുപേർക്ക് സാരമായി പരിക്കേറ്റതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അമിതവേഗത, അശ്രദ്ധ, റോഡ് നിയമങ്ങളുടെ ലംഘനം എന്നിവയെല്ലാം അപകടങ്ങൾക്ക് നിമിത്തമാവുന്നു. പ്രധാന കവലകളിൽ സീബ്ര ലൈനുകൾ ഉറപ്പുവരുത്താത്തതും ബസുകളുടെ സ്റ്റോപ്പ് പുനഃക്രമീകരിക്കാത്തതും വിനയായി.
ദേശീയപാതയിൽ വാഹന പരിശോധന കർശനമാക്കുകയും വിദ്യാലയങ്ങളുടെയും പ്രധാന സ്ഥാപനങ്ങളുടെയും സമീപത്ത് സീബ്ര ലൈനുൾപ്പെടെയുള്ള സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.