കൽപാത്തി രഥോത്സവം: കെ.എസ്.ഇ.ബി പ്രദർശനമേളക്ക് തുടക്കം
text_fieldsപാലക്കാട്: കെ.എസ്.ഇ.ബി പാലക്കാട് ഇലക്ട്രിക്കൽ സർക്കിളിന് കീഴിലുള്ള പാലക്കാട് ഇലക്ട്രിക്കൽ ഡിവിഷന്റെ നേതൃത്വത്തിൽ കൽപാത്തി രഥോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രദർശന മേള ‘ഊർജം -2024’ ആരംഭിച്ചു. ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ടി.സി. ഗിരിജ ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് എഞ്ചിൻജിനീയർ രാമപ്രകാശ് കെ.വി അധ്യക്ഷത വഹിച്ചു. കൈപുസ്തകം പുതിയ കൽപാത്തി ഗ്രാമജന സമൂഹം പ്രസിഡൻറ് കെ.എസ്. കൃഷ്ണക്ക് നൽകി പ്രകാശനം ചെയ്തു. പാലക്കാട് സർക്കിൾ ചീഫ് സേഫ്റ്റി ഓഫിസർ ഷീബാ ഇവാൻസ് മുഖ്യപ്രഭാഷണം നടത്തി.
കൽപാത്തി സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടിവ് എൻജിനീയർ വി. ശെൽവരാജ് ആമുഖ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് എൻജിനിയർ ആർ. ലേഖമോൾ സന്ദേശം നൽകി. ശ്രീവിശാലാക്ഷി സമേത ശ്രീവിശ്വനാഥസ്വാമി ദേവസം മാനേജിങ് ട്രസ്റ്റി സുജിത്ത് വർമ, ഗ്രാമസമൂഹം ക്ഷേമസമിതി സെക്രട്ടറി കെ.എൽ. കൃഷ്ണ, ഡിവിഷണൽ അക്കൗണ്ടൻറ് എൻ. വിപിൻ, അസിസ്റ്റൻറ് എക്സിക്യുട്ടിവ് എഞ്ചിൻജിനീയർമാരായ പി. മുരളീധരൻ, എം.പി റജൂല, അസിസ്റ്റൻറ് എൻജിനീയർമാരായ കെ.എം. രാജേഷ്, പി. നിത്യ, ഇ. രാകേഷ്, എം.എസ്. പൂർണിമ, പി. ജയദാസൻ എന്നിവർ സംസാരിച്ചു. കൽപാത്തി ഇലക്ടിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ എസ്.ആർ. വിനോദ് സ്വാഗതവും പി.വി. സുനിൽകുമാർ നന്ദിയും പറഞ്ഞു. പ്രദർശന മേള 15 ന് സമാപിക്കും. സന്ദർശിക്കുന്നവരിൽ നിന്ന് നറുക്കെടുത്ത് സമ്മാനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.