കൽപ്പാത്തി രേഥാത്സവത്തിന് തുടക്കം; രഥമുരുളാതെ ആദ്യദിനം
text_fieldsപാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് വെള്ളിയാഴ്ച തുടക്കമായി. കോവിഡിനെ തുടർന്ന് ഇത്തവണ ഉത്സവം ആചാരം മാത്രമായി ചുരുക്കിയിരുന്നു. രാവിലെ പ്രത്യേക പൂജകൾക്ക് ശേഷം ദേവതകളെ പല്ലക്കിലേറ്റി ക്ഷേത്രത്തിന് ചുറ്റും പ്രദക്ഷിണം നടത്തി പടിക്കെട്ടിന് സമീപം എത്തിച്ചു നിർത്തി.
വൈകീട്ട് ഇവിടെനിന്ന് പ്രദക്ഷിണം ആരംഭിച്ച് ക്ഷേത്രത്തിനകത്തെ മുരുകൻ ക്ഷേത്രത്തിന് മുന്നിൽ പല്ലക്കുകൾ നിർത്തി. ശനിയാഴ്ച ഇവിടെനിന്ന് വീണ്ടും പ്രയാണം നടത്തും.
രണ്ടാം ദിനത്തിൽ പുതിയ കൽപ്പാത്തി മന്തക്കര ഗണപതി ക്ഷേത്രത്തിൽ രഥാരോഹണം നടക്കും. മൂന്നാം ദിനത്തിൽ പഴയ കൽപ്പാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രത്തിലും ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും രഥാരോഹണം നടക്കും. പതിവ് പോലുള്ള രഥസംഗമം ഉണ്ടാവില്ല. 16ന് രാവിലെ പത്തുമണിയോടെ കൽപ്പാത്തി രഥോത്സവത്തിന് സമാപനം കുറിച്ച് കൊടിയിറങ്ങും.
ഒന്നാം തേര് ദിവസത്തിൽ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളാണ് ഗ്രാമ പ്രദക്ഷിണത്തിനിറങ്ങേണ്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.