വ്യവസായ മേഖലയിൽ തീപിടിത്തം വ്യാപകം
text_fieldsകഞ്ചിക്കോട്: വേനൽച്ചൂട് കനക്കുന്നതിനിടെ വ്യവസായ മേഖലയിൽ തീപിടിത്തം വ്യാപകം. വെള്ളിയാഴ്ച 11.30ഓടെ ബംഗ്ലാപറമ്പ് കോളനിയിലെ പറമ്പിൽ തീപിടിത്തമുണ്ടായി. ഉച്ചക്ക് 12.25ന് പുതുശ്ശേരി നരകംപള്ളി പാലത്തിന് സമീപമുള്ള സർക്കാർ ഉടമസ്ഥതയിലുള്ള ഒരേക്കർ പറമ്പിലെ പുല്ലും മാലിന്യത്തിനും തീപിടിച്ചു.
വൈകീട്ട് 4.20ന് മരുത റോഡ് ഇൻഡസ് കാർ കമ്പനിയുടെ സമീപത്തുള്ള ഒന്നര ഏക്കർ പറമ്പിലെ മരങ്ങൾ, കുറ്റിച്ചെടികൾ, പുല്ല് എന്നിവക്കും അഗ്നിബാധയുണ്ടായി. ഇവിടെ രണ്ടാമതാണ് തീ പിടിക്കുന്നത്. കഞ്ചിക്കോട് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ സംഘമാണ് തീയണച്ചത്. കഞ്ചിക്കോട് അഗ്നിരക്ഷ നിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ എം. രമേഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി.കെ. പ്രദീപ്, എം. സുഭാഷ്, സി. സതീഷ്, കെ. സതീഷ്, എസ്. സുജു, എസ്. ഫൈസൽ, ഹോംഗാർഡുമാരായ ആർ. രാമചന്ദ്രൻ, ആർ. പ്രതീഷ്, ഫിലെന്ദ്രൻ, സി. കരുണാകരൻ എന്നിവരടങ്ങുന്ന ടീമാണ് തീപിടിത്തങ്ങൾ അണച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.