മൂന്ന് ലക്ഷത്തിെൻറ പുകയില ഉത്പന്നങ്ങളും ലഹരി മിഠായികളും പിടികൂടി
text_fieldsകഞ്ചിക്കോട്: വ്യവസായ മേഖലയിൽനിന്ന് ലക്ഷങ്ങളുടെ ലഹരി പദാർഥങ്ങൾ പിടികൂടി. മിന്നൽ പരിശോധനയിലാണ് ലക്ഷങ്ങൾ വിലവരുന്ന 100 കിലോ നിരോധിത ഉൽപന്നങ്ങൾ പിടികൂടിയത്. കഞ്ചിക്കോട്ട് സ്ഥിരതാമസമുള്ള, ബിഹാർ സ്വദേശി രമേശ് കുമാർ ചൗരസ്യയുടെ കടയിൽനിന്നാണ് പുകയില ഉൽപന്നങ്ങൾ പിടികൂടിയത്. കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ അന്യ സംസ്ഥാന തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപന നടത്തിവരുകയായിരുന്നു.
വിദ്യാർഥികൾക്ക് വിൽപന നടത്തുന്നതിനായി സൂക്ഷിച്ചിരുന്ന ലഹരി കലർന്ന മിഠായികളും വൻതോതിൽ പിടിച്ചെടുത്തു. പിടിച്ചെടുത്ത നിരോധിത പുകയില ഉൽപന്നങ്ങൾ ചില്ലറ വിപണിയിൽ മൂന്ന് ലക്ഷം രൂപയോളം വിലവരും. എക്സൈസ് ഓഫിസർ പ്രശോഭിെൻറ നേതൃത്വത്തിൽ പ്രിവൻറിവ് ഓഫിസർമാരായ എ. ജയപ്രകാശൻ, ആർ. വേണുകുമാർ, എസ്. മൻസൂർ അലി (ഗ്രേഡ്), സി.ഇ.ഒമാരായ ബി. ഷൈബു, കെ. ജ്ഞാനകുമാർ, കെ. അഭിലാഷ്, എം. അഷറഫലി, എ. ബിജു, എക്സൈസ് ഡ്രൈവർമാരായ കെ.ജെ. ലൂക്കോസ്, കൃഷ്ണകുമാരൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.