സഞ്ചാരികളുടെ പറുദീസയായി കാഞ്ഞിരപ്പുഴ ഉദ്യാനം
text_fieldsകാഞ്ഞിരപ്പുഴ (പാലക്കാട്): ഒഴിവുദിനങ്ങൾ ആഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. ക്രിസ്മസ്, പുതുവത്സരമാഘോഷിക്കാന്‍ ഒരാഴ്ചക്കിടെ ഏഴായിരത്തോളം സന്ദര്‍ശകരാണ് എത്തിയത്. ഒന്നര ലക്ഷത്തോളം രൂപയാണ് വരുമാനം. ക്രിസ്മസ് ദിവസമായ വെള്ളിയാഴ്ചയും ശനിയാഴ്ചയും മാത്രം മൂവായിരത്തിലധികം പേരെത്തി. പുതുവത്സര ദിനമായ വെള്ളിയാഴ്ച സന്ദര്‍ശകരുടെ എണ്ണം പൊതുവെ കുറവായിരുന്നു. ആയിരത്തിനടുത്ത് സന്ദര്‍ശകരാണ് ഉദ്യാനം കാണാന്‍ എത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സന്ദര്‍ശകരെ ഉദ്യാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. നവീകരണപ്രവൃത്തികളും പൂര്‍ത്തിയായതോടെ കാഞ്ഞിരപ്പുഴ ഉദ്യാനം കൂടുതല്‍ അണിഞ്ഞൊരുങ്ങിയിട്ടുണ്ട്.
കുട്ടികള്‍ക്ക് ഉല്ലസിക്കാനുള്ള സൈക്ലിങ്, സ്വിമ്മിങ് പൂള്, സംഗീതത്തിനനുസരിച്ച് ചാഞ്ചാടുന്ന വെള്ളച്ചാട്ടം എന്നിവയും പ്രധാന ആകര്‍ഷണമാണ്. പെഡൽ ബോട്ടിങ്ങുമുണ്ട്. ജലവിഭവ വകുപ്പ്, ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ എന്നിവയുടെ കീഴിലാണ് ഉദ്യാനത്തിെൻറ പ്രവര്‍ത്തനം. മുതിര്‍ന്നവര്‍ക്ക് 25ഉം കുട്ടികള്‍ക്ക് 12 രൂപയുമാണ് സന്ദര്‍ശക ഫീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.