പാലക്കാട് ജില്ലയിൽ പ്രതീക്ഷയോടെ കേരള കോൺഗ്രസ്; ആലത്തൂരിനായി സമ്മർദം ശക്തമാക്കി
text_fieldsപാലക്കാട്: മാറിമറിഞ്ഞ രാഷ്ട്രീയ സമവാക്യങ്ങൾക്കിടെ ഇടതുമുന്നണിയിൽ ചേക്കേറിയ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് പാലക്കാട് പുതുപ്രതീക്ഷയാകുന്നു. ഇടതുപക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള ജില്ലയിൽ എൽ.ഡി.എഫിനോടൊപ്പം ചേരുന്നതോടെ തങ്ങളുെട സാന്നിധ്യവും ഉറപ്പിക്കാമെന്നാണ് പാർട്ടികേന്ദ്രങ്ങൾ കണക്കുകൂട്ടുന്നത്.
യു.ഡി.എഫിലുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന പരിഗണന അതാത് ജില്ലകളിൽ എൽ.ഡി.എഫിൽ നിന്നും ലഭിക്കുമെന്ന ഉറപ്പ് മുന്നണിപ്രവേശത്തിൽ തന്നെ ലഭിച്ചിരുന്നുവെന്നും ഇത് പാലിക്കപ്പെടുന്നതോടെ തങ്ങൾക്ക് കരുത്തുകാട്ടാനാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. തദേശ തെരഞ്ഞെടുപ്പിൽ ഈ പരിഗണ കിട്ടിയിരുന്നു. രണ്ട് യു.ഡി.എഫ് സിറ്റിങ് വാർഡുകളാണ് ഈ പ്രാവശ്യം കേരള കോൺഗ്രസ് മാണി പിടിച്ചെടുത്തത്.
ജില്ലയിൽ കേരള കോൺഗ്രസിന് കൂടൂതൽ വോട്ടർമാരുള്ള ആലത്തൂർ, നെന്മാറ, മലമ്പുഴ, മണ്ണാർക്കാട് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയാണ് പാർട്ടിക്കുള്ളത്. മണ്ണാർക്കാട് വർഷങ്ങളായി സി.പി.ഐ ആണ് മത്സരിക്കുന്നത്.
മലമ്പുഴയും നെന്മാറയും ആലത്തൂരും സി.പി.എമ്മിെൻറ ഉറച്ച മണ്ഡലങ്ങളാണ്. 1982 മലമ്പുഴയിൽ ഇ.കെ. നായനാർക്കെതിരെ കേരള കോൺഗ്രസ് മത്സരിച്ചിരുന്നു. അന്ന് നായനാർക്ക് 37,366 ഉം കേരള കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പി. വിജയരാഘവന് 20,770 വോട്ടും ലഭിച്ചു. 2011, 16 വർഷങ്ങളിൽ ആലത്തൂരിലും കേരള കോൺഗ്രസ് മത്സരിച്ചു. അന്ന് സി.പി.എമ്മിലെ എം. ചന്ദ്രന് 66,977 ഉം, കേരള കോൺഗ്രസിലെ അഡ്വ. കെ. കുശലകുമാറാന് 42,236 വോട്ടും ലഭിച്ചു. ഇതേ മണ്ഡലത്തിൽ 2016ൽ സി.പി.എമ്മിലെ കെ.ഡി. പ്രസേന്നന് 71,206 ഉം, കേരള കോൺഗ്രസിലെ കുശലകുമാരന് 35,146 വോട്ടുമാണ് ലഭിച്ചത്.
രണ്ടു തവണയിൽ കൂടുതൽ ഒരേ വ്യക്തിയെ മണ്ഡലങ്ങളിൽ മത്സരിപ്പിക്കില്ലെന്നാണ് സി.പി.എം നിലപാട്. ആലത്തൂർ, നെന്മാറ മണ്ഡലങ്ങളിലെ എം.എൽ.എമാർ ഒരു തവണ മാത്രമാണ് പൂർത്തിയാക്കിയത്. അതിനാൽ ഈ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ മാറാൻ സാധ്യതയില്ല. തുടർ എം.എൽ.എയെ പരിഗണിക്കാത്ത സാധ്യതയില്ലാത്ത മണ്ഡലം മലമ്പുഴയാണ്.
സി.പി.എമ്മിെൻറ വി.ഐ.പി മണ്ഡലമായ മലമ്പുഴ കേരള കോൺഗ്രസ് എമ്മിന് നൽകുമോയെന്ന് കണ്ടറിയണം. അതേസമയം, രണ്ടു തവണ തുടർച്ചയായി മത്സരിച്ച ആലത്തൂർ മണ്ഡലത്തിനായി സമ്മർദം ശക്തമാക്കുകയാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.