മലയാളി ഐ.എ.എസുകാരന് നാഗാലാൻഡിെൻറ സ്വർണമെഡൽ
text_fieldsപാലക്കാട്: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഒാൺലൈൻ പഠനരംഗത്തടക്കം നടത്തിയ ശ്രദ്ധേയമായ സേവനങ്ങൾ മുൻനിർത്തി മലയാളി െഎ.എ.എസ് ഒാഫിസർ സി. ഷാനവാസിന് നാഗാലാൻഡ് ഗവർണറുടെ സ്വർണമെഡൽ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നാഗാലാൻഡ് സംസ്ഥാനസർക്കാറാണ് ബഹുമതി സമ്മാനിച്ചത്. പാലക്കാട് പുത്തൂർ സ്വദേശിയായ ഷാനവാസ് നാഗാലാൻഡ് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറാണ്.
അഞ്ച് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് വിഡിയോ, ഓഡിയോ പാഠങ്ങൾ നിർമിച്ച് പ്രക്ഷേപണം ചെയ്തു. അനുബന്ധ പഠനസാമഗ്രികളും കുറിപ്പുകളും തയാറാക്കി. മുഴുവൻ ടെലികാസ്റ്റിേൻറയും ക്ലാസ് തിരിച്ചുള്ള പെൻ ഡ്രൈവ് നിർമിച്ചുനൽകുകയും ചെയ്തു. ഓൺലൈൻ സ്റ്റുഡൻറ്സ് ഇവാല്വേഷൻ പോർട്ടൽ വികസിപ്പിച്ചെന്നതടക്കം ഷാനവാസിെൻറ നേതൃത്വത്തിൽ കുട്ടികളുടെ ഒാൺലൈൻപഠനം വിജകരമായി പ്രാവർത്തികമാക്കാൻ ആവിഷ്കരിച്ച പദ്ധതികൾ മുൻനിർത്തിയാണ് സ്വർണമെഡൽ. നാഗാലാൻഡ് കേഡറിൽ 2012 ബാച്ച് ഐ.എ.എസുകാരനാണ് സി. ഷാനവാസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.