മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ 100 തികച്ച ഡോക്ടർക്ക് ആദരം
text_fieldsഒറ്റപ്പാലം: സർക്കാർ ആശുപത്രിയുടെ പരിമിതികൾക്കിടയിലും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയകളുടെ 100 പൂർത്തിയാക്കിയ ഡോ. എം. രാജേഷിന് നാടിെൻറ ആദരം.
നൂറ്റാണ്ട് പിന്നിട്ട കോറണേഷൻ ക്ലബിെൻറ നേതൃത്വത്തിൽ സി.എസ്.എൻ ട്രസ്റ്റ്, ബാർ അസോസിയേഷൻ, ഐ.എം.എ വള്ളുവനാട് ശാഖ, ഷാഡോസ് ക്ലബ്, ലയൺസ് ക്ലബ്, റോട്ടറി ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് എന്നീ സംഘടനകൾ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കവിയും അഭിഭാഷകനുമായ പി.ടി. നരേന്ദ്ര മേനോൻ ഉദ്ഘാടനം ചെയ്തു. കോറണേഷൻ ക്ലബ് സെക്രട്ടറി അഡ്വ. സി.എ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ഇ.പി. ചിത്രേഷ് നായർ, അഡ്വ. പി.എൻ. ബാലഗോപാൽ, ഡോ. ബിനോയ് പി. ജോൺ, കേണൽ ടി. രാംകുമാർ, കെ. പ്രമോദ്കുമാർ, വിനോദ് അമ്പാടി, ടി.എ. മുസ്തഫ ഹാജി, എ.സി. ആശാനാഥ്, ഫിറോസ് കെ. പടിഞ്ഞാർക്കര എന്നിവർ സംസാരിച്ചു. 2016ൽ താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചതുമുതൽ നാലുവർഷം കൊണ്ട് നേടിയെടുത്തതാണ് ഈ നേട്ടം. പരപ്പനങ്ങാടി സ്വദേശിയാണ് അസ്ഥിരോഗ വിദഗ്ധനായ ഡോ. രാജേഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.