വീട് ജപ്തിചെയ്യാനെത്തി ബാങ്ക്; ആത്മഹത്യക്കൊരുങ്ങി വീട്ടുടമ
text_fieldsകൊല്ലങ്കോട്: വീട് ജപ്തി ചെയ്യാൻ ബാങ്ക് ഉദ്യോസ്ഥർ എത്തിയതിനെ തുടർന്ന് വീട്ടുടമ ആത്മഹത്യക്കൊരുങ്ങി. മുതലമട പഞ്ചായത്തിലെ ഗോവിന്ദപുരം കരിമണ്ണൻകാട്ടിൽ ഷറഫുദ്ദീനാണ് ആത്മഹത്യക്കൊരുങ്ങിയത്.
ഷറഫുദ്ദീന്റെ ഭാര്യ റഹീം ജാന്റെ പേരിലാണ് ഒന്നരയേക്കർ കൃഷിയിടത്തിലെ വീട് ഉൾപ്പെടെ പണയപ്പെടുത്തി 2012ൽ 15 ലക്ഷം രൂപ വായ്പയെടുത്തത്. തിരിച്ചടവ് തെറ്റിയതിനെ തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥർ ഭൂമിയും വീടും ചൊവ്വാഴ്ച ജപ്തി ചെയ്യാനെത്തി. തുടർന്നാണ് ഷറഫുദ്ദീൻ വീടിനകത്തു കയറി ആത്മഹത്യക്ക് ശ്രമിച്ചത്.
വീട്ടുകാരുടെ സമയോചിത ഇടപെടൽ കാരണം ജീവൻ രക്ഷിക്കാനായി. തുടർന്ന്, ബുധനാഴ്ച ഉച്ചക്ക് 12നകം വീടും സ്ഥലവും ഒഴിയണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതർ പോയി. എന്നാൽ, ബുധനാഴ്ച അധികൃതർ എത്തിയില്ല. ജപ്തിക്കെതിരെ ഹൈകോടതിയെ സമീപിച്ചതിനാലാണ് ബാങ്ക് ഉദ്യോഗസ്ഥർ വരാതിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.