ഇഷ്ടികക്കളങ്ങൾക്കായി പനകൾ മുറിക്കുന്നത് വ്യാപകം
text_fieldsഎലവഞ്ചേരി: ഇഷ്ടികക്കളങ്ങൾക്കായി പനകൾ മറിക്കുന്നത് വ്യാപകം. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട, പല്ലശ്ശന, പുതുനഗരം, കൊടുവായൂർ എന്നീ പ്രദേശങ്ങളിലാണ് ഇഷ്ടികക്കളങ്ങൾക്കായി കരിമ്പനകൾ വീണ്ടും വ്യാപകമായി മറിച്ചുകൊണ്ടിരിക്കുന്നത്.
2014 മുതൽക്കാണ് പനകൾ മുറിക്കുന്നത് വർധിച്ചത്. പരിസ്ഥിതി സംഘടനകൾ 2018ൽ നടത്തിയ പഠനത്തിൽ കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ പഞ്ചായത്തുകളിൽ മാത്രം ഒരുവർഷത്തിൽ 920ലധികം വലിയ കരിമ്പനകളും 450 ചെറുപനകളും മറിച്ചുമാറ്റിയിട്ടുണ്ട്. വർഷം തോറും വർധിച്ചുവരുന്ന കരിമ്പനകളെ മുറിച്ചുമാറ്റൽ ഇത്തവണ ഇരട്ടിയിലധികമാകുമെന്ന് ആശ്രയം റൂറൽ െഡവലപ്മെൻറ് സൊസൈറ്റി പ്രവർത്തകനായ അരവിന്ദാക്ഷൻ പോത്തമ്പാടം പറയുന്നു.
1500 മുതൽ 3300ലധികം രൂപ നൽകി പനകൾ വാങ്ങുന്ന ഇടനിലക്കാരാണ് കരിമ്പനകളെ ഇല്ലാതാക്കുന്നതിൽ മുന്നിലുള്ളത്. കരിമ്പനകളെ സംരക്ഷിക്കുവാൻ വിവിധ പരിപാടികൾ ജില്ലയിൽ നടപ്പാക്കുമെന്ന് അറിയിപ്പുകൾ പുറത്തിറങ്ങുന്നതല്ലാതെ പനകളെ സംരക്ഷിക്കുവാൻ നടപടികൾ ഒന്നും ആരും സ്വീകരിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.