വിടവാങ്ങിയത് സേവന രംഗത്ത് തിളങ്ങിനിന്ന ഫാദർ
text_fieldsകൊല്ലങ്കോട്: സാധാരണക്കാർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാക്കാൻ പരിശ്രമിച്ച ഫാ. വി.കെ. ജോൺ കോർ എപ്പിസ്കോപ്പയുടെ വേർപാട് നാടിന്റെ നൊമ്പരമായി. 1979ൽ കൊല്ലങ്കോട് മേഖലയിൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിതമായപ്പോൾ ഉയർന്ന ഫീസുണ്ടാകുമെന്ന് കരുതി മാറിനിന്ന നിരവധി കുടുംബങ്ങളിലെ മിടുക്കരായ അനേകം കുരുന്നുകൾക്കാണ് സൗജന്യമായി അഡ്മിഷൻ നൽകിയത്. പാലക്കാട് സർവേ വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് സർവേയറായി 1970കളിലാണ് ഫാദർ ജില്ലയിൽ എത്തുന്നത്.
സേവനരംഗത്ത് തിളങ്ങി നിന്ന ഫാ. വി.കെ. ജോൺ കോർ എപ്പിസ്കോപ്പയുടെ ഇടപെടലുകൾ എല്ലാ രംഗത്തും സജീവമായിരുന്നു. ആലത്തൂർ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച്, കടമ്പഴിപ്പുറം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഒറ്റപ്പാലം സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചിറ്റൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചിറക്കൽ പടി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ചെമ്മണാമ്പതി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, നെന്മാറ ചാത്തമംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, കറകുറുശ്ശി പൊമ്പ്ര മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, പുത്തൻ കുളമ്പ് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് എന്നീ പള്ളികൾ ഫാ. വി.കെ. ജോൺ കോർ എപ്പിസ്കോപ്പയാണ് സ്ഥാപിച്ചത്.
മുണ്ടൂർ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, പൊള്ളാച്ചി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, വാൽപ്പാറ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ചർച്ച്, കൊല്ലങ്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, നെല്ലിയാമ്പതി എക്യുമെനിക്കൽ ചർച്ച്, തിരുപ്പൂർ സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്, തേനിടുക്ക് സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച്, സേലം സെന്റ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച് എന്നീ ഇടവകകളിലെ ദേവാലയങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൊല്ലങ്കോട് സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, കൊടുവായൂർ സെൻട്രൽ ഇംഗ്ലീഷ് സ്കൂൾ, കന്നിമാരി സെന്റ് പോൾസ് ഇംഗ്ലീഷ് സ്കൂൾ, കോട്ടായി സെന്റ് പോൾസ് ഇംഗ്ലീഷ് സ്കൂൾ എന്നിവയുടെ സ്ഥാപകനും ഡയറക്ടറുമാണ്. സെന്റ് പോൾസ് മിഷൻ സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡൻറുമാണ് ഫാദർ. എം.എ.ആർ ഗ്രൂപ് സ്ഥാപകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.