പെൻഷൻ അനുവദിക്കാൻ ഒറ്റയാൾ സമരം
text_fieldsകൊല്ലങ്കോട്: പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി തൊഴിലാളി കെ. കൃഷ്ണൻ ഒറ്റയാൾ സമരം നടത്തി. കൊല്ലങ്കോട് അക്ഷയ കേന്ദ്രത്തിന് മുന്നിലാണ് ലോട്ടറി തൊഴിലാളി ക്ഷേമനിധിയുടെ പെൻഷൻ ഉൾപ്പെടെയുള്ള വാർധക്യകാല പെൻഷനുകൾ വൈകാതെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുമേന്തി ഏകദിന ഉപവാസ സമരം നടത്തിയത്. നിരവധി വയോധികർക്ക് പെൻഷൻ കൃത്യമായി ലഭിക്കാത്തതിനാൽ മരുന്നു വാങ്ങാനും മറ്റും പ്രയാസപ്പെടുന്നത് വർധിക്കുകയാണ്. ചൂടുകാലമായതോടെ രോഗത്തിന്റെ തീവ്രത വർധിച്ചതിനാൽ ചികിത്സക്കും മരുന്നിനും പൈസയില്ലാതെ ബുദ്ധിമുട്ടുന്ന വയോധികർക്ക് പെൻഷൻ കുടിശ്ശിക ഉൾപ്പെടെ അനുവദിക്കണമെന്ന് കൃഷ്ണൻ ആവശ്യപ്പെട്ടു. ലോട്ടറി വിൽപനക്കാരായ വയോധികർ ക്ഷേമനിധി നൽകുന്നുണ്ടെങ്കിലും അവയുടെ പെൻഷൻ പോലും ലഭിക്കാത്തത് ലോട്ടറി വിൽപന നടത്താൻ സാധിക്കാത്ത തൊഴിലാളികൾക്ക് ദുരിതമായതായും അടിയന്തരമായി ലോട്ടറി തൊഴിലാളികൾക്കുള്ള പെൻഷൻ അനുവദിക്കണമെന്നും കൃഷ്ണൻ ആവശ്യപ്പെട്ടു. കൂടാതെ പെൻഷൻ ഗുണഭോക്താക്കൾക്ക് മസ്റ്ററിങ് നടത്തണമെന്നും കൃഷ്ണൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.