കനത്ത മഴ; പലകപ്പാണ്ടി കനാലിൽ നീരൊഴുക്ക് വർധിച്ചു
text_fieldsകൊല്ലങ്കോട്: ഒന്നര മണിക്കൂർ നീണ്ട കനത്ത മഴയിൽ പലകപ്പാണ്ടി കനാലിൽ നീരൊഴുക്ക് വർധിച്ചു. വെള്ളിയാഴ്ച അർധരാത്രിപെയ്ത മഴയിലാണ് വെള്ളച്ചാട്ടത്തിൽ നിന്നുള്ള നീരൊഴുക്ക് വർധിച്ചത്. പലകപ്പാണ്ടി വെള്ളച്ചാട്ടത്തിൽ നിന്നും നാല് കിലോമീറ്റർ ദൈർഘ്യത്തിൽ ചുള്ളിയാർ ഡാം വരെ നിർമിച്ച പലകപ്പാണ്ടി കനാലിലാണ് നീരൊഴുക്ക് ശക്തമായത്. ചുള്ളിയാർ ഡാമിലെ ജലനിരപ്പ് 26 അടിയിലെത്തി. കഴിഞ്ഞ വർഷം 52.56 അടിയായിരുന്നു ജലനിരപ്പ്. 57.5 അടിയാണ് ഡാമിലെ പരമാവധി സംഭരണ ശേഷി. മീങ്കര ഡാമിൽ നിലവിലെ ജലനിരപ്പ് 22.5 അടിയാണ്. 29.5 അടിയാണ് പരമാവധി സംഭരണ ശേഷി
മീങ്കര ഡാം പ്രദേശത്ത് 50 മി.മീറ്റർ മഴയും ചുള്ളിയാർ ഡാം പ്രദേശത്ത് 42 മി.മീറ്റർ മഴയുമാണ് ലഭിച്ചത്. പറമ്പിക്കുളം മേഖലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മഴയിലൂടെ ലഭിക്കുന്ന അധികജലം മൂലത്തറയിൽ നിന്നും കമ്പാലത്തറ വഴി മീങ്കര ഡാമിലെത്തിച്ചാൽ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപകാരമാകും. മൂലത്തറയിൽ നിന്നും കമ്പാലത്തറയിലേക്കുള്ള കനാൽ ഒരു മാസം മുമ്പ് പൊട്ടിയത് ശരിയാക്കാത്തതിനാൽ അധികജലം കമ്പാലത്തറയിലക്ക് എത്തിക്കാൻ സാധിച്ചിട്ടില്ലെന്ന് മീങ്കര ചുള്ളിയാർ ജലസംരക്ഷണ സമിതിയിലെ കർഷകർ ആരോപിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.