കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നീളംകൂട്ടൽ ആരംഭിച്ചു
text_fieldsകൊല്ലങ്കോട്: റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടൽ ആരംഭിച്ചു. നീളമില്ലാത്ത പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർ ദുരിതത്തിലാകുന്നതായി ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നുണ്ടായ നടപടിക്രമങ്ങളിലാണ് പ്ലാറ്റ്ഫോമിന്റെ നീളം 200 മീറ്റർ വർധിപ്പിക്കുന്ന പ്രവൃത്തി ആരംഭിച്ചത്.
23 ബോഗികളുള്ള അമൃത എക്സ് പ്രസ് ട്രെയിൻ കൊല്ലങ്കോട് സ്റ്റേഷനിൽ എത്തുന്ന സമയങ്ങളിൽ മൂന്ന് കോച്ചുകൾ പ്ലാറ്റ്ഫോമിന് പുറത്ത് നിൽക്കുന്നത് പതിവായിരുന്നു. ഇതുമൂലം വയോധികർക്കും രോഗികൾക്കും ട്രെയിനിലേക്ക് കയറാനോ ഇറങ്ങാനോ സാധിച്ചിരുന്നില്ല.
രാത്രിയിൽ എത്തുന്ന ട്രെയിനുകളിൽ പ്ലാറ്റ്ഫോമില്ലാത്ത ഭാഗത്തിലൂടെ കയറുന്നവർക്കാണ് ഈ ദുരിതം കൂടുതൽ. പ്ലാറ്റ്ഫോം നീളം വർധിപ്പിക്കുന്നതോടെ ചെന്നൈ ട്രെയിൻ സ്റ്റോപ്പ് അനുവദിക്കുന്നതും പരിഗണിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ട്രെയിൻ നിൽക്കുന്ന പ്ലാറ്റ്ഫോം, റെയിൽവേ സ്റ്റേഷൻ മുൻവശം എന്നീസ്ഥലങ്ങളിൽ കൂടുതൽ പ്രകാശമുള്ള ബൾബുകൾ സ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.