കൊല്ലങ്കോട് ഫയർ സ്റ്റേഷൻ ഉദ്ഘാടനം വൈകുന്നു
text_fieldsകൊല്ലങ്കോട്: കൊല്ലങ്കോട് ഫയർ സ്റ്റേഷൻ കെട്ടിടം ഉദ്ഘാടനം വൈകുന്നു. സബ് ട്രഷറിയോട് ചേർന്നുള്ള 50 സെന്റ് സ്ഥലത്താണ് ഫയർ സ്റ്റേഷൻ കെട്ടിടം നിർമാണം അവസാന ഘട്ടത്തിലെത്തിയിട്ടും ഉദ്ഘാടനം വൈകുന്നത്. കെ. ബാബു എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 3.20 കോടി രൂപ വകയിരുത്തിയാണ് നിർമാണം. 2021 ഫെബ്രുവരിയിൽ സ്റ്റേഷൻ ഓഫിസർ ഉൾപ്പെടെ 12 ജീവനക്കാരെയും നിയമിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും പുതിയ കെട്ടിടം സാങ്കേതികതയുടെ പേരിൽ ഉദ്ഘാടനം വൈകുകയാണ്.
മിനി യൂനിറ്റിനു പുറമെ രണ്ട് യൂനിറ്റ് ഫയർ എൻജിൻ, ഒരു ജീപ്പ്, ജീവൻരക്ഷ ഉപകരണങ്ങൾ എന്നിവയും സജ്ജമായ ഫയർ സ്റ്റേഷൻ കൊല്ലങ്കോട്ട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലാണ് താൽക്കാലികമായി പ്രവർത്തിക്കുന്നത്.
സ്ഥലപരിമിതി മൂലം പ്രയാസപ്പെടുന്ന ഫയർ സ്റ്റേഷൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ പുതിയ കെട്ടിടത്തിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.