ഭൂരഹിത കുടുംബങ്ങൾ പട്ടികയിൽനിന്ന് പുറത്ത്
text_fieldsകൊല്ലങ്കോട്: ഭൂമി അനുവദിക്കുന്നതിൽ വിവേചനമുണ്ടെന്നും കലക്ടർ ഇടപെടണമെന്നും ഭൂരഹിതർ. മുച്ചങ്കുണ്ട് കുണ്ടന്തോട്ടിൽ ഓലക്കുടിലിൽ വസിക്കുന്ന ചിത്ര - നാഗരാജ് ദമ്പതികളെ ഭൂരഹിതരുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിനാൽ ചോർന്നൊലിക്കുന്ന കുടിലിലാണ് രണ്ട് കുട്ടികളുമായി ചിത്രയുടെ കുടുംബം കഴിയുന്നത്.
മുച്ചക്കുണ്ടിൽ താമസിക്കുന്ന വേറെയും അർഹരായ കുടുംബങ്ങൾ തഴയപ്പെട്ടിട്ടുണ്ട്. ഭൂരഹിത, ഭവന രഹിത പട്ടികവർഗ കുടുംബങ്ങൾക്ക് മുതലമട ഒന്ന് വില്ലേജിൽ 5.93 ഏക്കർ ഭൂമിയാണ് വിതരണത്തിന് തയാറായത്. മാർച്ച് അഞ്ചിൽ ജില്ല പഞ്ചായത്ത് ജനകീയ കമ്മിറ്റി അംഗീകരിച്ച 201 ഭൂരഹിതരുടെ ഗുണഭോക്തൃ പട്ടികയിൽനിന്ന് ആഗസ്റ്റ് 11ന് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ 43 പേരുടെ പട്ടികയാണ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർക്ക് കൈമാറിയത്.
ഈ ഗുണഭോക്തൃ മുൻഗണന ലിസ്റ്റിൽ അപാകതയുണ്ടെന്ന് മുതലമട പഞ്ചായത്ത് സ്ഥിരംസമിതി അംഗം പി. കൽപനാദേവി കലക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പട്ടികയിൽ ആദിവാസികളല്ലാത്തവരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.