Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_rightചുവരുകൾ നിറച്ച്...

ചുവരുകൾ നിറച്ച് മുന്നണികൾ

text_fields
bookmark_border
ചുവരുകൾ നിറച്ച് മുന്നണികൾ
cancel
camera_alt

സ്ഥാനാർഥികളുടെ പേര് ഒഴിവാക്കിയുള്ള ചുവരെഴുത്ത്

സജീവമായ വടവന്നൂർ

കൊല്ലങ്കോട്: സ്ഥാനാർഥി ലിസ്​റ്റിനായി തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെ ചുവരുകൾ നിറച്ച് മുന്നണികൾ. കൊല്ലങ്കോട്, കൊടുവായൂർ, മുതലമട, പുതുനഗരം, വടവന്നൂർ പഞ്ചായത്തുകളിലാണ് ചുവരെഴുത്ത് സജീവമായത്. സ്ഥാനാർഥികളുടെ പേര് ഒഴിവാക്കിയാണ്​ ചുവരെഴുത്ത്.

ഇതിനിടെ സി.പി.എം, കോൺഗ്രസ്, മുസ്​ലിം ലീഗ്, ബി.ജെ.പി എന്നിങ്ങനെ മുഖ്യധാരാ പാർട്ടികളിലെല്ലാം സ്ഥാനാർഥിനിർണയത്തിനായി കൊണ്ടുപിടിച്ച ചർച്ചകളാണ്​ നടക്കുന്നത്​. അന്തിമ ലിസ്​റ്റ്​ ഒരാഴ്​ചക്കകം പ്രഖ്യാപിക്കാനാകുമെന്ന ആത്​മവിശ്വാസത്തിലാണ് പ്രധാന മുന്നണികൾ. പോസ്​റ്ററുകൾ, ചുവരെഴുത്ത് എന്നിവ വർധിക്കുന്നതോടൊപ്പം ബാനർ, തോരണങ്ങൾ എന്നിവ കുറയുന്നതും ഇക്കുറി തെരഞ്ഞെടുപ്പി​നെ വേറിട്ടതാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFgraffitiLocal Body election
Next Story