വീട് സ്വപ്നം ബാക്കി; ഓമന യാത്രയായി
text_fieldsമുതലമട: വീടെന്ന സ്വപ്നം ബാക്കിയാക്കി ഓമന യാത്രയായി. കിടപ്പു രോഗിയായ മുതലമട പഞ്ചായത്തിലെ കുറ്റിപ്പാടം ഓനൂർ പള്ളം ഓമനയാണ് (58) കഴിഞ്ഞ ദിവസം നിര്യാതയായത്. അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ചോർന്നൊലിക്കുന്ന കൂരയിൽ ദുരിതജീവിതം നയിച്ച ഓമനയുടെ ദുരവസ്ഥ മാധ്യമവും മീഡിയ വണ്ണും റിപ്പോർട്ട് ചെയ്തിരുന്നു.
സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം ചുവപ്പുനാടയിൽ കുരുങ്ങിയതോടെ ചോർന്നൊലിക്കുന്ന വീട്ടിൽ വളർത്തുമകളും ചെറുമക്കളുമായി കഴിഞ്ഞിരുന്ന ഓമനക്ക് നടക്കാൻ ശേഷിയില്ലായിരുന്നു. ലൈഫ് പദ്ധതിയിൽ വീടിനായി കാത്തിരിക്കവെയാണ് മരണം. ചില സുമനസ്സുകൾ ഓലപ്പുരക്ക് പകരം മേൽക്കൂര ഷീറ്റ് മേഞ്ഞ് നൽകിയിരുന്നു. വളർത്തുമകൾക്കെങ്കിലും സർക്കാർ ലൈഫ് പദ്ധതിയിൽ ഉടൻ വീട് നിർമിച്ചുനൽകണമെന്നാണ് സന്നദ്ധ പ്രവർത്തകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.