വിടവാങ്ങിയ മണിയേട്ടൻ ഫ്ലാഷടിച്ചത് ആറുപതിറ്റാണ്ട്
text_fieldsകൊല്ലങ്കോട്: അന്തരിച്ച ആറ് പതിറ്റാണ്ടിലധികം ഫോട്ടോഗ്രഫിയിൽ തിളങ്ങിനിന്ന മണിയേട്ടൻ. മുതലമടയിൽ രണ്ട് തലമുറകൾ കണ്ട സജീവ ഫോട്ടോഗ്രാഫറായിരുന്നു ജി. മണി.
1965 ബംഗളൂരുവിൽ തേയില കമ്പനിയിൽ ജോലിചെയ്തിരുന്ന സമയത്ത് അന്നത്തെ 40 രൂപ ശമ്പളം ഉപയോഗിച്ച് വാങ്ങിയ അഗ്ഫ കാമറയിൽ നിന്നാണ് ഫോട്ടോഗ്രഫിയിലേക്ക് ചേക്കേറിയത്. 1971 കണ്ണൂർ പയ്യാമ്പലത്തു നിന്നാണ് ജോലി ആരംഭിച്ചത്.
1980 ഏപ്രിലിൽ മുതലമട കാമ്പ്രത്ത് ചള്ളയിൽ കല സ്റ്റുഡിയോ ആരംഭിച്ചു. ഇതിനിടെയാണ് കണ്ണൂരിൽ ഇന്ദിരഗാന്ധിയുടെയും 1991ൽ രാജീവ് ഗാന്ധിയുടെയും 1987ൽ മുതലമടയിൽ എത്തിയ എം.ജി.ആറിന്റെയും ചിത്രങ്ങൾ പകർത്തിയത്.
ആദ്യകാലത്ത് പാവപ്പെട്ടവർക്ക് സൗജന്യമായും വിവാഹപടങ്ങൾ എടുത്ത് നൽകിയത് ഇപ്പോഴും ഓർമിക്കുന്ന ദമ്പതികൾ മുതലമടയിലുണ്ട്. സമൂഹത്തിന്റെ നാനാ തുറകളിൽനിന്നും പ്രമുഖർ കുതിരമൂളിയിലെ വസതിയിൽ മൃതദേഹം കാണാനെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.