ജനവാസ മേഖലയിൽ കോഴി മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി
text_fieldsകൊല്ലങ്കോട്: മുതലമടയിലെ തോട്ടത്തിൽ കോഴി മാലിന്യം തള്ളിയ രണ്ട് കവചിത വാഹനവും ഡ്രൈവർമാരെയും നാട്ടുകാർ പിടികൂടി കൊല്ലങ്കോട് പൊലീസിനു കൈമാറി. ഇടുക്കുപ്പാറ ഊർകുളം കാട്ടിലെ പി. പ്രഭുവിന്റെ തോട്ടത്തിൽ കോഴി മാലിന്യം തള്ളിയ ലോറികളാണ് ശനിയാഴ്ച പഞ്ചായത്ത് അംഗം അലൈരാജിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ തടഞ്ഞത്. വിവരമറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് പൊലീസ് എത്തി വാഹനങ്ങളും ഡ്രൈവർമാരായ കൊല്ലം ഐത്തൽ സ്വദേശികളായ ബി. മുഹമ്മദ് അമീൻ (30), മുഹല്ലർ കോയ (45) എന്നിവരെയും കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ഡ്രൈവർമാരെ വിട്ടയച്ചു. വാഹനങ്ങൾ നടപടി ക്രമങ്ങൾക്ക് ശേഷം കോടതിക്ക് കൈമാറും. പ്ലാസ്റ്റിക് മാലിന്യവും വൻ തോതിൽ എത്തിച്ച് കത്തിക്കുന്നതും നാട്ടുകാർ തടഞ്ഞു. കുടിവെള്ള സ്രോതസുകൾക്കു സമീപം മാലിന്യം കുഴിച്ചിടുന്നത് തടയണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.