വനത്തിൽ തലയോട്ടി: പൊലീസ് പരിശോധന നടത്തി
text_fieldsകൊല്ലങ്കോട്: മുച്ചങ്കുണ്ട് വനത്തിനകത്ത് തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് ജില്ല പൊലീസ് സർജൻ ഡോ. പി.ബി. ഗുജ്റാൾ പരിശോധന നടത്തി. തലയോട്ടി ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുന്നതിന് മുന്നോടിയായാണ് പൊലീസ് സർജൻ എത്തിയത്.
ഫെബ്രുവരി 12നാണ് വനത്തിനകത്ത് തലയോട്ടി കണ്ടെത്തിയത്. മൂച്ചങ്കുണ്ട്, പന്തപ്പാറക്കടുത്ത തെന്മല വനത്തിനകത്തുള്ള ആലാമ്പാറയിൽ വനവിഭവങ്ങൾ ശേഖരിക്കാനെത്തിയ ആദിവാസികൾ കാട്ടിൽ തലയോട്ടി കണ്ടെത്തിയ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരെൻറ നേതൃത്വത്തിലുള്ള പൊലീസ് പരിശോധന നടത്തുന്നതിടെയാണ് പൊലീസ് സർജൻ എത്തിയത്.
ചപ്പക്കാട്, തലയോട്ടി ലഭിച്ച ചപ്പക്കാട് പ്രദേശത്ത് യുവാക്കളെ കാണാതായി എന്നു കരുതുന്ന പ്രദേശവും പൊലീസ് സർജൻ നേരിൽ കണ്ടു. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളത്തുനിന്നുള്ള ഡോഗ് സ്ക്വാഡിനൊപ്പം ബെൽജിയൻ മെലിനോയ്സ് നായ്ക്കളായ ലില്ലിയും മെർഫിയും തിരച്ചിൽ നടത്തി.
ചപ്പക്കാട് കോളനിയിൽ അഞ്ച് മാസം മുമ്പ് കാണാതായ യുവാക്കളക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരൻ, എ. വിപിൻദാസ്, എ. ആദംഖാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.