ജീവനെടുത്ത് തെരുവുനായ്ക്കൾ
text_fieldsകൊല്ലങ്കോട്: തെരുവുനായ് ശല്യത്തെ തുടർന്ന് ഒരാഴ്ചയിൽ മുതലമടയിൽ മാത്രം ഒരു മരണം. 20ലധികം പേർക്ക് പരിക്കേറ്റു. ചുള്ളിയർ ഡാം സ്വദേശി ഷെയ്ഖ് മുസ്തഫയുടെ മകൻ ജൈലാവുദ്ദീൻ (63) ഓടിച്ച ഓട്ടോക്കു കുറുകെ നായ് ചടിയതിനാൽ നിയന്ത്രണംവിട്ട് മറിഞ്ഞാണ് പരിക്കേറ്റത്.
തുടർന്ന് ചികിത്സക്കിടെയാണ് മരണം. കൂടാതെ കൊല്ലങ്കോട്, മുതലമട, വടവന്നൂർ, പുതുനഗരം പഞ്ചായത്തുകളിലായി ഒരാഴ്ചക്കിടെ തെരുവുനായ്ക്കൾ ഇരുചക്ര വാഹനങ്ങൾക്കു കുറുകെ ചാടി അമ്പതിലധികം പേർക്ക് പരിക്കേറ്റു. മുതലമടയിൽ 20 പേർക്കാണ് പരിക്കേറ്റത്. കൂടാതെ കൊല്ലങ്കോട്, പുതുനഗരം പഞ്ചായത്തുകളിൽ ആറുപേർക്ക് കടിയേൽക്കുകയും ചെയ്തു. പാടത്തും പറമ്പിലും വിദ്യാലയത്തിലും ബസ് സ്റ്റാൻഡിലുമെല്ലാം തെരുവുനായ് ശല്യം വ്യാപകമായതിനാൽ നാട്ടുകാർക്ക് തനിച്ച് പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.
റോഡരികിൽ വലിച്ചെറിയുന്ന ഇറച്ചി മാലിന്യങ്ങൾക്കായി രാത്രി അലയുന്ന തെരുയുനായ് കൂട്ടം പകൽ ഉറങ്ങുന്ന അവസ്ഥ അപകടകരമാണെന്ന് നാട്ടുകാർ പറഞ്ഞു.
റോഡരികിൽ ഉറങ്ങുന്ന നായ്ക്കൾ ഏതു സമയത്തും കൂട്ടമായി എഴുന്നേറ്റ് കാൽനടക്കാരെ ആക്രമിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇതു മൂലം മക്കളെ തനിച്ച് സ്കൂളിലേക്ക് അയക്കുന്നതുപോലും ഭീതിയിലാണെന്ന് വടവന്നൂർ സ്വദേശികൾ പറഞ്ഞു. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ നായ്ക്കൾക്ക് ഷെൽട്ടർ സ്ഥാപിച്ച് നായ്ക്കളെ പിടികൂടി അതിൽ അടച്ചിടണമെനാണ് നാട്ടുകാരുടെ
ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.