പൈപ്പ് തകർന്ന് കുടിവെള്ള വിതരണം തടസ്സപ്പെട്ടു
text_fieldsകൊല്ലങ്കോട് ചെങ്ങംപൊറ്റയിൽ പൈപ്പ് തകർന്ന് റോഡിൽ കുടിവെള്ളം കെട്ടിനിൽക്കുന്നു
കൊല്ലങ്കോട്: ശുദ്ധജല പൈപ്പ് തകർന്ന് 100 കുടുംബങ്ങൾക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഗതാഗത പ്രതിസന്ധിക്കും കാരണ മായി. മേട്ടുപാളയം - ചെങ്ങം പൊറ്റ - ആനമാറി റോഡിലാണ് റോഡ് നവീകരണത്തിന്റെ ഭാഗമായി മണ്ണ് നീക്കുന്നതിനിടെ പൈപ്പ് തകർന്നത്. വെള്ളം പാഴായത് കൂടാതെ ആനമാറി റോഡിലെ ഗതാഗതവും തടസ്സപ്പെട്ടു.
ചെങ്ങംപൊറ്റ - ആനമാറി റോഡ് നവീകരണത്തിലെ അപാകതയും റോഡ് നവീകരണം വിലയിരുത്താൻ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.