Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_right...

വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ൽ അ​പ​ക​ട​ം വ​ർ​ധി​ക്കു​ന്നു; വ​നം വ​കു​പ്പ് ഉ​റ​ക്ക​ത്തി​ൽ

text_fields
bookmark_border
waterfall
cancel
camera_alt

സീ​താ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ അ​പ​ക​ട​ക​ര​മാ​യ പാ​റ​ക്ക് മു​ക​ളി​ൽ ഇ​രി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി

കൊ​ല്ല​ങ്കോ​ട്: തെ​ന്മ​ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​മ്പോ​ൾ വ​നം വ​കു​പ്പും പൊ​ലീ​സും ഉ​റ​ക്ക​ത്തി​ൽ. പ്ര​വേ​ശ​നം നി​രോ​ധി​ച്ച വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ലേ​ക്കും വി​നോ​ദ യാ​ത്ര​ക്കാ​ർ എ​ത്തു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തെ​ന്മ​ല​യി​ലെ വെ​ള്ള​ച്ച​ാട്ട​ങ്ങ​ളി​ൽ ഇ​തി​ന​കം മൂ​ന്ന് പേ​രാ​ണ് മ​രി​ച്ച​ത്. വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ത്ത് ന​ട​ന്നു​പോ​യാ​ലാ​ണ് വെ​ള്ള​രി​മേ​ട് ആ​ണ് വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ൻ സാ​ധി​ക്കു​ക.

മ​ല​മു​ക​ളി​ൽ ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​ധി​കം ഉ​യ​ര​ത്തി​ൽ എ​ത്തി ര​ണ്ടാ​മ​ത്തെ​യും വെ​ള്ള​ച്ചാ​ട്ട​വും അ​തി​നു​മു​ക​ളി​ൽ വീ​ണ്ടും ന​ട​ന്ന് ഒ​ന്നാ​മ​ത്തെ വെ​ള്ള​ച്ചാ​ട്ട​ത്തി​ലും എ​ത്തു​ന്ന സാ​ഹ​സി​ക വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​ത്.ഇ​ങ്ങ​നെ നി​യ​മ​ലം​ഘ​നം ന​ട​ത്തി എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല എ​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം.

സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത് അ​ര​ഡ​സ​നി​ല​ധി​കം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ നെ​ന്മാ​റ ഡി.​എ​ഫ്.​ഒ​യു​ടെ പേ​രി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​രീ​ക്ഷി​ക്കാ​ൻ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പോ​ലു​മി​ല്ല. സീ​താ​ർ​കു​ണ്ടി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രെ നി​യ​ന്ത്രി​ക്കാ​ൻ പ്ര​ദേ​ശ​ത്ത് ഒ​രു വാ​ച്ച​റെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ന്ന് കൊ​ല്ല​ങ്കോ​ട് റേ​ഞ്ച് ഓ​ഫി​സ​ർ കെ. ​പ്ര​മോ​ദ് പ​റ​ഞ്ഞു. എ​ന്നാ​ൽ വ​നം​വ​കു​പ്പി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ എ​ങ്കി​ലും സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്ത് നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് ക​ല​ക്ട​ർ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​വ​ശ്യ​മു​യ​ർ ന്ന​ത്.

കൊ​ല്ല​ങ്കോ​ടി​ന്റെ സൗ​ന്ദ​ര്യം കാ​ണാ​ൻ വ​രു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സീ​താ​ർ​കു​ണ്ട് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ എ​ത്തു​ന്ന​വ​രാ​ണ്‌. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് വ​ക​വ​ക്കാ​തെ അ​തി​ക്ര​മി​ച്ച് ക​യ​റു​ന്ന​വ​ർ വ​ർ​ധി​ച്ച​തി​നാ​ൽ അ​പ​ക​ട​ങ്ങ​ളും ഉ​യ​ർ​ന്നു.മാ​ത്ര​മ​ല്ല, വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടി​ല്ല. ഇ​ന്ത്യ​യി​ലെ സു​ന്ദ​ര ഗ്രാ​മ​മാ​യി മാ​റി​യ കൊ​ല്ല​ങ്കോ​ട്ടി​ലെ തെ​ന്മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ൾ മ​ഴ​ക്കാ​ലം ആ​കു​മ്പോ​ഴാ​ണ് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളാ​ൽ സൗ​ന്ദ​ര്യ​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ക​ല​ക്ട​ർ എ​സ്. ചി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക യോ​ഗ​വും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​ങ്ങ​ൾ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​യെ​ങ്കി​ലും ഇ​വ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളെ വ​നം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​ഗ​ണി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യും ഇ​വി​ടെ വ​ർ​ധി​ച്ച​ത് നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waterfallsForest departmentPalakkad Newsriskno attention
News Summary - The risk increases in waterfalls; Forest department doesn't pay attention
Next Story