കൊല്ലങ്കോെട്ട ഗതാഗത കുരുക്കിന് പരിഹാരമായില്ല
text_fieldsകൊല്ലങ്കോട്: കൊല്ലങ്കോട് ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരമായില്ല. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേരണമെന്ന ആവശ്യം ശക്തം. അനധികൃത പാർക്കിങ് വ്യാപകമായ കൊല്ലങ്കോട് ടൗൺ, പാലക്കാട് റോഡ്, തൃശൂർ റോഡ്, ഗോവിന്ദാപുരം റോഡ് എന്നിവിടങ്ങളിൽ നാട്ടുകാർക്ക നടക്കാൻ സാധിക്കാത്ത് സ്ഥിതിയാണ്.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം രണ്ട് വർഷങ്ങൾക്കു മുമ്പ് ചേർന്നതിന്റെ തുടർ പ്രവർത്തനം നടക്കാത്തതാണ് ദുരിതം വർധിപ്പിച്ചത്. ഗതാഗതം നിയന്ത്രിക്കാൻ ഒരു ഹോം ഗാർഡിനെ മാത്രം നിയോഗിച്ചതിനാൽ പൂർണമായും സാധിക്കാത്ത സ്ഥിതിയാണ്. ഇടുങ്ങിയ നെന്മാറ റോഡിൽ അനാവശ്യമായി കാർ, ബൈക്കുകൾ എന്നിവ നിർത്തിയിടുന്നത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
രണ്ട് വാഹനങ്ങൾ മാത്രം കടക്കാവുന്ന റോഡിൽ അനധികൃത പാർക്കിങ്ങ് നിർത്തിവെക്കണമെന്ന് പൊലീസിന്റെ നേതൃത്വത്തിലുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ നാട്ടുകാർ ആവശ്യം ഉന്നയിച്ചെങ്കി ലും ഫലമുണ്ടായില്ല.
ബൈപാസ് റോഡായി ഉപയോഗിക്കുന്ന ബ്ലോക്ക് ഓഫിസ് റോഡിൽ ചരക്കുകൾ ഇറക്കാൻ പ്രത്യേക സമയം നിശ്ചയിക്കാത്തതിനാൽ എല്ലാ സമയങ്ങളിലും തലങ്ങും വിലങ്ങുമായി വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതകുരുക്കിന് വഴിവെച്ചു.
പത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കൊല്ലങ്കോട് ടൗണിൽ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെ കൂടി നിയമിച്ച് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഓട്ടോ സ്റ്റാൻഡ് ക്രമീകരണത്തിനും പാർക്കിങ്ങിനും കൃത്യമായ തീരുമാനങ്ങൾ നടപ്പാക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.