മാലിന്യമുക്ത കേരളം കാമ്പയിനൊപ്പം മാലിന്യം തള്ളലും വ്യാപകം
text_fieldsകൊല്ലങ്കോട്: നാടെങ്ങും മാലിന്യമുക്ത നവകേരളം കാമ്പയിൻ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സജീവമായി നടത്തുമ്പോഴും മാലിന്യം തള്ളൽ നിർബാധം തുടരുന്നു. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, നെന്മാറ, വടുവന്നൂർ, പുതുനഗരം, പെരുവെമ്പ്, കൊടുവായൂർ, പല്ലശ്ശന, കണ്ണാടി തുടങ്ങിയ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളിലെല്ലാം ഇറച്ചി മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിയുന്നത് തുടരുകയാണ്.
പെരുവെമ്പ്, എലവഞ്ചേരി, കൊല്ലങ്കോട് തുടങ്ങിയ പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നത് വിരളമാണ്. ഒക്ടോബർ രണ്ടിന് മാലിന്യമുക്ത പരിപാടികൾ സജീവമായി പഞ്ചായത്തുകളിൽ നടത്തിയെ ങ്കിലും മാലിന്യങ്ങൾ വലിച്ചെറിയരുത് എന്നുള്ള ബോർഡ് സ്ഥാപിച്ച പ്രദേശത്ത് തന്നെ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തുടരുകയാണ്. നിയമ നടപടികൾ കർശനമാക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ തയാറാകാത്ത കാലത്തോളം വലിച്ചെറിയുന്നവർ അത് തുടരുമെന്ന് നാട്ടുകാർ പറയുന്നു. മുഖംനോക്കാതെ വലിയ തുക പിഴയീടാക്കാൻ ഉദ്യോഗസ്ഥർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.