ഇത്തവണയെങ്കിലും വരുമോ, കോങ്ങാടിന് കുടിവെള്ളം?
text_fieldsകോങ്ങാട്: നിയമസഭ മണ്ഡലത്തിലെ കുടിവെള്ള പദ്ധതി പ്രവർത്തനം തുടങ്ങിയിട്ടില്ല. കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളം അടിസ്ഥാനമാക്കി പുരോഗമിക്കുന്ന കരിമ്പ, കോങ്ങാട് കുടിവെള്ള പദ്ധതിയുടെ രണ്ട് ടാങ്കുകളുടെ നിർമാണം, ജലവിതരണ പൈപ്പിടൽ എന്നി പ്രവൃത്തികൾ പൂർത്തിയാക്കണം.
കോങ്ങാട് അഗ്നിരക്ഷ നിലയത്തിന് സ്ഥലം കണ്ടെത്തിയ സ്ഥലത്തെ കെട്ടിട നിർമാണം, കല്ലടിക്കോട് ട്രോമ കെയർ, കോങ്ങാട് സ്റ്റേഡിയം, സബ് ട്രഷറി, മീൻവല്ലം- കാഞ്ഞിരപ്പുഴ- ശിരുവാണി - മലമ്പുഴ ടൂറിസം ഹബ്ബ്, ഒലിപ്പുഴ പാലം, കോങ്ങാട് മിനി സിവിൽ സ്റ്റേഷൻ, കരിമ്പ രജിസ്ട്രേഷൻ ഓഫിസ് എന്നിവയും വാഗ്ദാനങ്ങളിലൊതുങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.