പേര് ശുദ്ധജലം: വിതരണം ചളി നിറഞ്ഞ കിണറ്റിൽനിന്ന്
text_fieldsപറളി: ശുദ്ധജലമെന്നാണ് പറച്ചിലെങ്കിലും വിതരണം ചെയ്യുന്നത് ചേറും ചളിയും നിറഞ്ഞ കിണറ്റിൽ നിന്ന്. പഞ്ചായത്തിലെ പ്രധാന ശുദ്ധജല വിതരണ പമ്പ് ഹൗസിലെ കിണർ പതിറ്റാണ്ടുകളായി ശുചീകരിക്കാത്തതിനാൽ കിണറിൽ ചേറും ചളിയും നിറഞ്ഞ് കലങ്ങിയ വെള്ളമാണ് പൈപ്പുവഴി ലഭിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കലക്കു വെള്ളത്തിനു പുറമെ നിറവ്യത്യാസവും മണവും ഉള്ളതായും പറയുന്നു.
പറളിയിൽ കണ്ണാടിപ്പുഴയും കൽപാത്തിപ്പുഴയും കൂടിച്ചേർന്ന് ഭാരതപ്പുഴ ഉത്ഭവിക്കുന്നതിന്റെ തൊട്ടടുത്തുള്ള തടയണക്കു സമീപമാണ് കുടിവെള്ള വിതരണ പമ്പ് ഹൗസും കിണറും സ്ഥിതി ചെയ്യുന്നത്. പുഴക്കു നടുവിലെ വിശാലമായ കിണർ സ്ലാബിട്ടു മൂടിയിട്ടുണ്ട്.
സ്ലാബിന്റെ ഒരു ഭാഗം തുറന്നു നോക്കിയപ്പോഴാണ് കിണറിലെ വെള്ളത്തിന് നിറവ്യത്യാസവും മണവും ശ്രദ്ധയിൽ പെട്ടതെന്ന് പറളി ജനകീയ സമിതി പ്രസിഡന്റ് യഹിയ പറഞ്ഞു. പറളിയിൽ ജലവിതരണം പമ്പ് ഹൗസിൽനിന്ന് നേരിട്ടാണ്. പഞ്ചായത്തിലെ 90 ശതമാനം പ്രദേശങ്ങളിലേക്കും വെള്ളം വിതരണം ചെയ്യുന്നത് ഈ പമ്പ് ഹൗസിൽനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.