പാലക്കാട് എം.പി വർഗീയതക്കെതിരെ മിണ്ടിയില്ല -എം.ബി. രാജേഷ്
text_fieldsകോങ്ങാട്: വർഗീയതയോട് സമരസപ്പെടുന്ന പാലക്കാട് സിറ്റിങ് എം.പി അതിനെതിരെ ഒരക്ഷരം ഉരിയാടിയില്ലെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ്. കോങ്ങാട് നിയമസഭ മണ്ഡലം എൽ.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാട്ടാനയും കരടിയും തെരുവിലിറങ്ങിയാൽ ഇടതുപക്ഷം ഇളക്കിവിടുകയാണെന്നാണ് ആരോപണം. വന്യമൃഗശല്യം നിയന്ത്രിക്കാൻ നിയമപരിഷ്കാരമാണ് വേണ്ടത്.
18 എം.പിമാരുള്ള യു.ഡി.എഫ് അതിനു ശ്രമിച്ചതുമില്ലെന്ന് മന്ത്രി രാജേഷ് കുറ്റപ്പെടുത്തി. എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി ചെയർമാൻ പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി എ. വിജയരാഘവൻ, സി.പി.ഐ. ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, എൻ.സി.പി ജില്ല പ്രസിഡന്റ് എ. രാമസ്വാമി എന്നിവർ സംസാരിച്ചു.
സി.ആർ. സജീവ്, പി.എ. ഗോകുൽദാസ്, പി. ശിവദാസൻ, അഡ്വ. ജോസ്, ടി. അജിത്ത് എന്നിവർ സംബന്ധിച്ചു. ചലിക്കൽനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്ഥാനാർഥി എ. വിജയരാഘവൻ റോഡ് ഷോ നടത്തി. കെ. ശാന്തകുമാരി എം.എൽ.എ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.