ആരോഗ്യവകുപ്പിന്റെ മിന്നൽപരിശോധന; നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsമണ്ണൂർ/ കോങ്ങാട്: ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുമ്പന്ധിച്ച് മണ്ണൂരിൽ ആരോഗ്യ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പുകയില പാക്കറ്റുകൾ പിടികൂടി. പൊതു സ്ഥലത്ത് പുകവലിക്കുന്നവരെ കണ്ടെത്തി പിഴയീടാക്കി. നിയമാനുസൃത പുകവലി നിരോധന ബോർഡ് പ്രദർശിപ്പിക്കാത്ത കടകളിൽനിന്നും 7600 രൂപയും മറ്റ് അപാകതകൾ കണ്ടെത്തിയ കടകളിൽനിന്ന് 5000 രൂപയും പിഴയീടാക്കി.
കൊതുകു വളരുന്ന സാഹചര്യം സൃഷ്ടിച്ച ആക്രിവ്യാപാര സ്ഥാപനം, നിരോധിത പുകയില ഉത്പന്നം വിൽപന നടത്തിയ പലചരക്ക് കട എന്നിവർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പരിശോധനക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.പി. ഗണേശ്, ശർമ്മ, സ്മിത്ത്, ആർ. രമ്യ തുടങ്ങിയവർ നേതൃത്വം നൽകി.
കോങ്ങാട് ആരോഗ്യ ബ്ലോക്കിന്റെ പരിധിയിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധനയിൽ നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് 53,050 രൂപ പിഴ ചുമത്തി. ഒമ്പത് ഗ്രാമപഞ്ചായത്തുകളിൽ 10 ടീമുകളായി വേർതിരിഞ്ഞ് പരിശോധന നടത്തി. കോങ്ങാട്, മണ്ണുർ, കേരളശ്ശേരി, കരിമ്പ, മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുത റോഡ് ഗ്രാമപഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. പൊതുസ്ഥലങ്ങളിലെ പുകവലി, ഹാൻസ് വിൽപന, പുകവലി നിരോധിത മേഖല മുന്നറിയിപ്പ് ബോർഡില്ലാത്തത്, ബീഡി, സിഗരറ്റ് പരസ്യം പ്രദർശിപ്പിക്കൽ, പ്രോത്സാഹനം നൽകൽ എന്നീ നിയമ ലംഘനങ്ങൾക്കാണ് പിഴ ഈടാക്കിയത്. ഹെൽത്ത് സൂപ്പർവൈസർ സിസിമോൻ തോമസ്, ഹെൽത്ത് ഇൻസ്പെക്ട
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.