അപകടക്കുളം
text_fieldsകൂറ്റനാട്: ചാലിശ്ശേരി പോസ്റ്റ് ഓഫിസ്-തണ്ണീർക്കോട് ഹെൽത്ത് സെന്റർ പാതയോരത്തെ കുളത്തിന്റെ വശവും സംരക്ഷണഭിത്തിയും ഇടിഞ്ഞത് ഭീഷണിയാകുന്നു. കുളക്കുന്ന് പ്രദേശത്തെ മണാട്ടിൽ മൊയ്തുണ്ണിയുടെ പറമ്പിലെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. കുളവും ഭിത്തിയും തമ്മിൽ അഞ്ചടിയോളം വീതിയുണ്ടായിരുന്നു. ആ സ്ഥലവും 10 അടിയോളം നീളത്തിൽ മതിലും ഉൾപ്പെടെയാണ് ഇടിഞ്ഞത്.
പട്ടിശ്ശേരി പള്ളിക്ക് സമീപത്തെ വലിയ കുന്നിൽനിന്ന് മണ്ണെടുത്ത് ടോറസ് വാഹനങ്ങൾ കടന്നുപോകുന്ന വഴിയിൽ കഴിഞ്ഞദിവസം ഗർത്തം രൂപപ്പെട്ടിരുന്നു. ഇതിന് ഏകദേശം 100 മീറ്റർ അകലെയാണ് സംരക്ഷഭിത്തി ഏകദേശം 30 അടിയോളം താഴ്ചയിലേക്ക് ഇടിഞ്ഞത്. ധാരാളം വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതയായതിനാൽ റോഡ് ഇടിഞ്ഞ് അപകടമുണ്ടാകാൻ സാധ്യതയുണ്ട്. വിദ്യാർഥികളും സ്കൂൾ ബസുകളും മറ്റു യാത്രികരും കടന്നുപോകുന്ന വഴിയിലെ ഈ അപകടാവസ്ഥക്ക് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ വലിയ അപകടമാണ് സംഭവിക്കുക. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ തൃത്താല പൊതുമരാമത്ത് വകുപ്പ് എൻജിനീയർ ഉൾപ്പെടെയുള്ളവരെ വിഷയം ധരിപ്പിച്ചെങ്കിലും നടപടി കൈക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.