നാടന്‍ പാട്ടിന്റെ ചേലില്ലെങ്കിലും ബംഗാളി രാഗത്തില്‍ നടീല്‍
text_fieldsകൂറ്റനാട്: തരിശുഭൂമികളില്‍ അതിജീവനത്തിന്റെ പച്ചപ്പുകളെ സ്വപ്നം കാണുന്ന കര്‍ഷകര്‍ക്ക് സഹായകമായി അതിഥി തൊഴിലാളികള്‍. മുന്‍കാലത്ത് മകരകൊയ്ത്തിന് പാകമായി വയലുകളില്‍ ഞാറ്റടികള്‍ തയാറാക്കി നടീല്‍ പ്രവര്‍ത്തികള്‍ മുറതെറ്റാതെ നടത്തി വന്നിരുന്നു.
ആകാലത്തൊക്കെ നാട്ടിലെ കാര്‍ഷിക പ്രവര്‍ത്തിയിലേര്‍പ്പെട്ട തൊഴിലാളി കുടുംബങ്ങള്‍ വയലിലിറങ്ങി നടീല്‍ പ്രവര്‍ത്തികളില്‍ ഏര്‍പെടും. നാടന്‍ പാട്ടിന്റെയും കൊയ്ത്തുപാട്ടിന്റെ താളവും ഈണവും പ്രത്യേകതയായിരുന്നു. എന്നാല്‍ വയല്‍ ജോലികള്‍ താരതമ്യേന കുറഞ്ഞതും പുതുതലമുറകള്‍ ഇതിലേക്ക് കടന്നുവരാത്തതും കര്‍ഷക കുടുംബങ്ങളെ പ്രതിസന്ധിയിലാഴ്ത്തി. എന്നാല്‍ കാര്‍ഷികമേഖല നെഞ്ചേറ്റിയ പലരും ഈ രംഗത്ത് അടിയുറച്ച് നില്‍ക്കുകയും തൊഴിലാളി ക്ഷാമപരിഹാരമായി അഥിതി തൊഴിലാളികളെ സജീവമാക്കി.
കഴിഞ്ഞദിവസം പട്ടാമ്പിക്കടുത്ത ഞാങ്ങാട്ടിരിയില്‍ 40 ഏക്കറിൽ സ്ഥലത്ത് കൃഷിയിറക്കി. ഏക്കർ സ്ഥലം ഞാറ് പറിച്ചുനടാന്‍ 4400 രൂപവീതം കരാറടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിയോഗിച്ചത്.
ഇതരസംസ്ഥാന പാട്ടിന്റെ ഈണത്തിലായിരുന്നു ഇവര്‍ പ്രവര്‍ത്തിയില്‍ ജാഗരൂഗരായത്. അതേസമയം, തൊഴിലുറപ്പ് മേഖലയില്‍ കാര്‍ഷിക പ്രവര്ത്തികൂടി ഉൾപ്പെടുത്തി തൊഴിലാളിക്ഷാമം പരിഹരിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.