സൗത്ത് ഇന്ത്യൻ കരാട്ടെ ചാമ്പ്യൻഷിപ്
text_fieldsകൂറ്റനാട്: സൗത്ത് ഇന്ത്യൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കാൻ കേരളത്തെ പ്രതിനിധീകരിച്ച് അധ്യാപികയും വിദ്യാർഥിനിയും. സൗത്ത് ഇന്ത്യ കരാട്ടെ ഫെഡറേഷനാണ് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്പോർട്സ് ഹബ്ബിൽ ഞായറാഴ്ച മത്സരം സംഘടിപ്പിക്കുന്നത്. ചാലിശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സജീന ഷുക്കൂറും അതേ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനി ആഷിഫയുമാണ് മത്സരിക്കുന്നത്. രണ്ട് പേരും നേരത്തെ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
സജീന ഷുക്കൂറിന്റെ മകൻ അഹ്സൻ അൽ അമീനും ടൂർണമെന്റിൽ പങ്കെടുക്കുന്നുണ്ട്. മൂന്നുപേരും കരാട്ടെയിലെ ‘കത്ത’ഇനത്തിലാണ് മത്സരിക്കുന്നത്. ഭാര്യയെയും മകനെയും പരിശീലിപ്പിക്കുന്നത് ഭർത്താവും എൻ.ഐ.എസ് കോച്ചുമായ ഹാൻഷി ഡോ.കെ. എം. ഇക്ബാലാണ്. കേരള യൂണിവേഴ്സിറ്റിയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ സജിന ഷുക്കൂറിന്റെ പി.എച്ച്.ഡി പ്രബന്ധത്തിന്റെ വിഷയം തന്നെ ആയോധനകലകളുടെ വിശിഷ്യാ കരാട്ടെയുടെ പങ്ക് ഭാഷാശേഷി വർധിപ്പിക്കുന്നതിൽ എന്നുള്ളതായിരുന്നു. ഞായറാഴ്ചയാണ് മൂന്നുപേരുടെയും മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.