മോളുകുട്ടി ടീച്ചറുടെ വീട്ടിൽ അധ്യാപക 'സമ്മേളനം';13 അധ്യാപകരാണ് കുടുംബത്തിലുള്ളത്
text_fieldsകൂറ്റനാട്: ചാലിശ്ശേരി സി.എസ്.ഐ പള്ളിക്ക് സമീപം താമസിക്കുന്ന മോളുകുട്ടി ടീച്ചറുടെ വീട്ടിലെത്തിയാൽ 13 അധ്യാപകരെ ഒരുമിച്ചു കാണാം. കൊള്ളന്നൂരിലെ പരേതനായ കൊച്ചു-അധ്യാപികയായ മോളുകുട്ടി ദമ്പതികളുടെ മൂന്ന് മക്കളിൽ മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ ഭർത്താക്കന്മാരും ഉൾപ്പെടെയാണിത്.
87െൻറ നിറവിൽ നിൽക്കുന്ന മോളുക്കുട്ടി ടീച്ചർ ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായിരുന്നു. വിരമിച്ച ശേഷം വിശ്രമ ജീവിതത്തിലാണെങ്കിലും ഗ്രാമവാസികൾക്ക് ഇപ്പോഴും അവരുടെ സ്വന്തം ടീച്ചറാണ്. ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞാണ് അറിവിെൻറ നല്ല പാഠങ്ങൾ തലമുറകളിലേക്ക് കൈമാറിയത്.
മൂന്ന് മക്കളിൽ മകൾ ഗ്ലാട്ടിസ്, ഇവരുടെ ഭർത്താവ് ഷാജു ജെയിംസ്, മരുമക്കളായ ബേബി വർഗീസ്, മീന വർഗീസ് എന്നിവരും പേരമക്കളും അധ്യാപകരാണ്. മൂത്ത മകൻ ജോർജിെൻറ മക്കളായ ജിലു, ജിനു എന്നിവരും രണ്ടാമത്തെ മകൻ ഗിൻസിെൻറ മകൾ ടീന, മകളുടെ മക്കളായ ജെംസ്, നിനു എന്നിവരും ഇവരുടെ ഭർത്താക്കന്മാരായ ജിജു, ജീബ്ലസ്, ഗീവാസ് എന്നിവരും അധ്യാപക ജോലിയിലാണ്.
അമ്മയിൽ നിന്ന് ബാല്യത്തിൽ പഠിച്ച പാഠങ്ങളാണ് മക്കൾക്കും മരുമക്കൾക്കും പേരമക്കൾക്കും പ്രചോദനം. വിശേഷ ദിവസങ്ങളിൽ എല്ലാവരും ഒത്തുകൂടുമ്പോൾ സ്കൂളിലെ കുഞ്ഞുങ്ങളുടെ വാശിയും പുഞ്ചിരികളും എല്ലാം തന്നെയാണ് സംസാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.