ഇത് രണ്ടാം ജന്മം; ഭയം വിട്ടുമാറാതെ അപ്പു
text_fieldsകൂറ്റനാട്: ഒ.എന്‍.ജി.സി ജീവനക്കാരന് അപ്പുവിന് ഇത് രണ്ടാം ജന്മമാണ്. ടൗട്ടേ ചുഴലിക്കാറ്റിൽ അറബിക്കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ബാർജിൽനിന്ന് കടലിലേക്ക് എടുത്തു ചാടിയതു മാത്രമേ ഓർമയുള്ളൂ. പിന്നീട് ജീവിതത്തിനും മരണത്തിനും ഇടക്കുള്ള നൂല്പാലത്തില് 14 മണിക്കൂറുകള്‍ കടല്വെള്ളത്തിലായിരുന്നു.
കൂറ്റനാട് പെരിങ്ങോട് വടക്കെ ഓടത്ത് ഗീത-മുല്ലശ്ശേരി രവി ദമ്പതികളുടെ മകൻ അപ്പു എന്ന ഗിരീഷാണ് (26) ശനിയാഴ്ച വീട്ടിലെത്തിയത്. 200ലേറെപ്പേർ അപകടത്തിൽപെട്ട ബാർജ് ദുരന്തത്തിൽ നീണ്ട മണിക്കൂറുകൾ കടൽവെള്ളത്തിൽ ചെലവഴിക്കുേമ്പാഴും സ്വന്തം ജീവൻ പോലും അവഗണിച്ച് കടലിൽ മുങ്ങിത്താഴുന്ന 62കാരനായ മലയാളിയെ രക്ഷപ്പെടുത്താനായതിെൻറ ചാരിതാർഥ്യം ആ മുഖത്തുണ്ട്.
ഇതുവരെ 25ലേറെ മരണവും 50ഓളം പേരെ മുങ്ങിയതോടെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്‍ഷമായി മുംബൈയില്‍ ജോലി ചെയ്യുന്ന ഗിരീഷ് മൂന്നു വര്‍ഷമായി ഒ.എൻ.ജി.സി കമ്പനിയിലാണ്. ശനിയാഴ്ച വൈകീട്ടോടെ വീട്ടിലെത്തിയത് ബന്ധുക്കള്‍ക്ക് ഏറെ സന്തോഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.