ബാലപീഡനത്തിനെതിരെ കാൽനടയാത്രയുമായി യുവാവ്
text_fieldsകൂറ്റനാട്: സമൂഹത്തിൽ നടക്കുന്ന ബാലപീഡനത്തിനെതിരെ ചാലിശ്ശേരി സ്വദേശി മാളിയേക്കൽ മുഹമ്മദ്ജംഷീദ് (23) കാല്‍നടയാത്രക്ക്. ശനിയാഴ്ച പുലർച്ച കാസർകോട് നിന്നും അനന്തപുരിയിലേക്ക് കാൽനടയായി യാത്ര ആരംഭിക്കും. സ്റ്റോപ്പ് ചൈൽഡ് എബ്യൂസ് എന്ന മുദ്രവാക്യം ഉയർത്തിയാണ് പതിനാല് ജില്ലകളിലൂടെ 45 ദിവസത്തിനകം ആയിരം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നത്.
യാത്രയുടെ മുന്നോടിയായി രണ്ട് മാസമായി എല്ലാ ദിവസവും 40 കിലോമീറ്റർ ദൂരം നടന്ന് പരിശീലനം നടത്തിയിരുന്നു. ചാലിശ്ശേരി ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസർമാരായ എ. ശ്രീകുമാർ, വി.ആർ. രതീഷ് എന്നിവർ ഭവനത്തിലെത്തി ജംഷീദിനെ ആദരിച്ചു.
ആരോഗ്യ വകുപ്പിൽ നിന്ന് ഹെൽത്ത് പരിശോധനയും ചാലിശ്ശേരി പൊലീസിൽ നിന്നുള്ള നിർദേശവും സ്വീകരിച്ചാണ് യാത്ര. ചാലിശ്ശേരി അറക്കൽ മാളിയേക്കൽ ഹക്കീം-ഷൈല ദമ്പതിമാരുടെ നാലു മക്കളിൽ മൂത്തവനാണ് മുഹമ്മദ് ജംഷീദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.