കോവിഡ്: അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു
text_fieldsപാലക്കാട്: കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൊഴിൽ വകുപ്പ് ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നു.
തൊഴിലാളികൾക്ക് നേരിട്ടോ, തൊഴിലുടമ, താമസിക്കുന്ന കെട്ടിടത്തിെൻറ ഉടമ എന്നിവർക്കോ വിവരങ്ങൾ നൽകാം. പേര്, വയസ്സ്, സ്വദേശം, ജില്ല, സംസ്ഥാനം, ആധാർ നമ്പർ, താമസിക്കുന്ന സ്ഥലം, ജോലി ചെയ്യുന്ന സ്ഥലം, മൊബൈൽ നമ്പർ, വാട്സ്ആപ് നമ്പർ, വാക്സിനേഷൻ എടുത്തിട്ടുണ്ടോ എന്നത് സംബന്ധിച്ച് വിവരങ്ങൾ, കേരളത്തിലേക്ക് വന്ന തീയതി എന്നിവ ഏപ്രിൽ 27നകം ബന്ധപ്പെട്ട അസിസ്റ്റൻറ് ലേബർ ഓഫിസർക്ക് നൽകണം.
ഞായറാഴ്ച 1820 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 666 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1144 പേർ, ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നും വന്ന എട്ടുപേർ, രണ്ട് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 375 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 12830 ആയി. പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂർ, വയനാട് ജില്ലകളിലും അഞ്ചുപേർ വീതം ആലപ്പുഴ, കാസർകോട് ജില്ലകളിലും ആറുപേർ വീതം കൊല്ലം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലും എട്ടുപേർ കോട്ടയം ജില്ലയിലും 10 പേർ തിരുവനന്തപുരം ജില്ലയിലും 24 പേർ കോഴിക്കോട് ജില്ലയിലും 45 പേർ എറണാകുളം ജില്ലയിലും 81 പേർ മലപ്പുറം ജില്ലയിലും 82 പേർ തൃശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.