Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപുതിയ കണക്ഷനിലും...

പുതിയ കണക്ഷനിലും ഷോക്ക്; കെ.എസ്.ഇ.ബി നിരക്ക് വർധന അന്യായം, അശാസ്ത്രീയം

text_fields
bookmark_border
പുതിയ കണക്ഷനിലും ഷോക്ക്; കെ.എസ്.ഇ.ബി നിരക്ക് വർധന അന്യായം, അശാസ്ത്രീയം
cancel

പാ​ല​ക്കാ​ട്: വൈ​ദ്യു​തി ക​ണ​ക്ഷ​ന് ഒ​റ്റ​യ​ടി​ക്ക് നി​ര​ക്ക് കു​ത്ത​നെ കൂ​ട്ടാ​നു​ള്ള കെ.​എ​സ്.​ഇ.​ബി ശി​പാ​ർ​ശ​യി​ൽ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മീ​ഷ​ന്റെ പൊ​തു തെ​ളി​വെ​ടു​പ്പ് ജൂ​ലൈ 18ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കാ​നി​രി​ക്കേ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു. കാ​ലാ​നു​സൃ​ത​മാ​യ വ​ർ​ധ​ന​യാ​ണി​തെ​ന്ന് കെ.​എ​സ്.​ഇ.​ബി ആ​വ​ർ​ത്തി​ക്കു​മ്പോ​ഴും സേ​വ​ന നി​ര​ക്കി​ൽ വ​ൻ വ​ർ​ധ​ന നി​ശ്ച​യി​ച്ച​തി​ലെ അ​പാ​ക​ത​യും അ​ശാ​സ്ത്രീ​യ​ത​യു​മാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കു​ന്ന​ത്.

കെ.​എ​സ്.​ഇ.​ബി ആ​വ​ശ്യ​പ്പെ​ട്ട വ​ർ​ധ​ന​യ​നു​സ​രി​ച്ച് 1740 രൂ​പ ഉ​ണ്ടാ​യി​രു​ന്ന സിം​ഗ്ൾ ഫേ​സ് ക​ണ​ക്ഷ​ന് ഇ​നി ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​കേ​ണ്ടി​വ​രു​ക 2983 രൂ​പ​യാ​ണ്. ഇ​തി​ൽ സ​ർ​വി​സ് വ​യ​ർ, വ​ലി​ച്ചു​കെ​ട്ടേ​ണ്ട ക​മ്പി എ​ന്നി​വ​ക്കു പു​റ​മെ പ​ണി​ക്കൂ​ലി ഇ​ന​ത്തി​ൽ 1991 രൂ​പ കാ​ണി​ച്ചി​രി​ക്കു​ന്നു.

നേ​ര​ത്തേ 1076 രൂ​പ ആ​യി​രു​ന്നി​ട​ത്താ​ണ് പ​ണി​ക്കൂ​ലി കു​ത്ത​നെ കൂ​ട്ടി​യ​ത്. കൂ​ടാ​തെ അ​പ​ക​ട​ങ്ങ​ൾ കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ മ​ടി​ക്കു​ന്ന ജി.​ഐ ക​മ്പി​യു​ടെ വി​ല​യാ​യി 283 രൂ​പ​യും കെ.​എ​സ്.​ഇ.​ബി രേ​ഖ​യി​ലു​ണ്ട്. പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​നി​ൽ ജി.​ഐ ക​മ്പി ഉ​പ​യോ​ഗി​ക്കാ​തെ പ​ല​രും ബ​ലം കൂ​ടി​യ പ്ലാ​സ്റ്റി​ക് സ​പ്പോ​ർ​ട്ട് വ​യ​റു​ക​ൾ വാ​ങ്ങി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാ​റാ​ണ് പ​തി​വ്. ഇ​വ എ​സ്റ്റി​മേ​റ്റു​ക​ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചാ​ൽ സു​ര​ക്ഷ​യും വി​ല​ക്കു​റ​വും ഉ​ണ്ടാ​വു​മെ​ന്ന​തി​ന് പു​റ​മെ ലൈ​ൻ​മാ​ൻ​മാ​രു​ടെ ജോ​ലി​ഭാ​ര​വും കു​റ​യും.

കൂ​ടാ​തെ 10 കി​ലോ​വാ​ട്ട് മു​ത​ൽ 25 കി​ലോ​വാ​ട്ട് വ​രെ​യു​ള്ള ത്രീ ​ഫേ​സ് ക​ണ​ക്ഷ​ൻ ചാ​ർ​ജി​ൽ ശി​പാ​ർ​ശ ചെ​യ്ത നി​ര​ക്ക് 17,978 രൂ​പ ആ​ണ്. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന 50 സ്ക്വ​യ​ർ മി​ല്ലി മീ​റ്റ​ർ കേ​ബ്ൾ വി​ല 10,240 രൂ​പ​യാ​ണെ​ന്ന് കെ.​എ​സ്.​ഇ.​ബി ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ത്ത​രം കേ​ബി​ളു​ക​ൾ ഉ​പ​യോ​ഗി​ക്കാ​താ​യി​ട്ട് കാ​ല​ങ്ങ​ളാ​യി. പ​ക​രം ഭൂ​രി​ഭാ​ഗം ക​ണ​ക്ഷ​നു​ക​ൾ​ക്കും ഉ​പ​ഭോ​ക്താ​വി​നെ​ക്കൊ​ണ്ട് പു​റ​ത്തു​നി​ന്ന് എ.​ബി.​സി കേ​ബി​ളു​ക​ൾ വാ​ങ്ങി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കാ​റാ​ണ് പ​തി​വ്.

ഇ​ത്ത​രം കേ​ബി​ളു​ക​ൾ ആ​വ​ശ്യ​ത്തി​ന് സെ​ക്ഷ​ൻ ഓ​ഫി​സു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് പ​ക​രം ഉ​പ​യോ​ഗി​ക്കാ​ത്ത 50 സ്ക്വ​യ​ർ മി​ല്ലി മീ​റ്റ​ർ കേ​ബി​ളു​ക​ൾ വി​വി​ധ സ്റ്റോ​റു​ക​ളി​ൽ കൂ​ട്ടി​യി​ടു​ക​യാ​ണ്. ക​ണ​ക്ഷ​ൻ കി​ട്ടാ​ൻ മു​ഴു​വ​ൻ തു​ക​യും കെ.​എ​സ്.​ഇ.​ബി​യി​ൽ അ​ട​ച്ചി​ട്ടും കേ​ബ്ൾ വാ​ങ്ങാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്നാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി. കൂ​ടു​ത​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ 25 കി​ലോ​വാ​ട്ടി​ന് മു​ക​ളി​ലു​ള്ള ക​ണ​ക്ഷ​നു​ക​ൾ​ക്കും സ​മാ​ന അ​വ​സ്ഥ​യാ​ണ്.

സ​ർ​വി​സ് ക​ണ​ക്ഷ​ൻ ചാ​ർ​ജാ​യി കെ.​എ​സ്.​ഇ.​ബി ഈ​ടാ​ക്കു​ന്ന​ത് ചെ​ല​വ് വ​രു​ന്ന​തി​നെ​ക്കാ​ൾ വ​ള​രെ കൂ​ടി​യ തു​ക ആ​ണെ​ന്നും വൈ​ദ്യു​തി നി​യ​മം -2003ന്റെ ​വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​നം ആ​ണെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

അ​തേ​സ​മ​യം, അ​ഞ്ചു വ​ര്‍ഷ​ത്തി​നു​ശേ​ഷ​മാ​ണ് കാ​ലാ​നു​സൃ​ത​മാ​യ വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണ് കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​രു​ടെ ന്യാ​യം. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍ഷ​ങ്ങ​ളി​ല്‍ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യി​ലു​ണ്ടാ​യ വ​ര്‍‍ധ​ന​ക്ക് ആ​നു​പാ​തി​ക​മാ​ണി​തെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:price hikeelectricityKSEB
News Summary - KSEB rate hike is unfair and unscientific
Next Story