കോഴിക്കോട്ടേക്ക് കെ.എസ്.ആർ.ടി.സി എ.സി പ്രീമിയം സർവിസ് ഏഴിന് തുടങ്ങും
text_fieldsപാലക്കാട്: പാലക്കാട്-കോഴിക്കോട് റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ എ.സി പ്രീമിയം ബസ് സർവിസ് ഏപ്രിൽ ഏഴിന് സർവിസ് ആരംഭിക്കും. ഈ റൂട്ടിലെ ആദ്യ എ.സി പ്രമീയം ബസ് സർവിസാണിത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി ഒരുക്കിയ എ.സി വിശ്രമമുറിയും ഏഴിന് തുറക്കും. ഒരുമണിക്കൂറിന് 20 രൂപയാണ് നിരക്ക്.
തുടർന്നുള്ള ഓരോ മണിക്കൂറിനും പത്തുരൂപ വീതം ഈടാക്കും. എ.സി പ്രീമിയം കെ.എസ്.ആർ.ടി.സി ബസിന്റെയും എ.സി വിശ്രമമുറിയുടെയും ഉദ്ഘാടനം മന്ത്രി കെ.ബി. ഗണേഷ് കുമാർ നിർവഹിക്കും. രാവിലെ 6.30ന് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് ബസ് പുറപ്പെടും.
10ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് 11.15ന് പുറപ്പെട്ട് 2.50ന് പാലക്കാട്ടെത്തും. വൈകീട്ട് 5.45ന് പാലക്കാട്ടുനിന്ന് പുറപ്പെട്ട് രാത്രി 9.20ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ടുനിന്ന് പത്തരക്ക് പുറപ്പെട്ട് പുലർച്ചെ 2.05ന് പാലക്കാട്ടെത്തും. onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെയും enteksrtc neo-oprs ആപിലൂടെയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഉച്ചക്ക് ഒരുമണിമുതൽ രാത്രി ഒമ്പതുവരെ ഡിപ്പോയിൽ നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക്ചെയ്യാം. 231 രൂപയാണ് ടിക്കറ്റ് നിരക്ക്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.