ഉത്സവകാലത്ത് വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി
text_fieldsപാലക്കാട്: ഉത്സവകാലത്ത് വരുമാന നേട്ടവുമായി കെ.എസ്.ആർ.ടി.സി. ഇത്തവണ വിഷു, ഈസ്റ്റർ ആഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ ഏപ്രിൽ 13 മുതൽ 17 വരെ കെ.എസ്.ആർ.ടി.സി അധികസർവിസുകൾ നടത്തിയിരുന്നു. പാലക്കാട് ഡിപ്പോയിൽ മാത്രം അഞ്ചു ദിവസം കൊണ്ട് 73,58,138 രൂപയാണ് വരുമാനം ലഭിച്ചത്. വിഷുവിന്റെ തലേദിവസമാണ് കൂടുതൽ വരുമാനം-19,74,978 രൂപ. 13ന് 15,76,025, 15ന് 10,91,192, 16ന് 13,55,131, 17ന് 13,60,812 എന്നിങ്ങനെയായിരുന്നു കളക്ഷൻ. വടക്കഞ്ചേരി ഡിപ്പോയിൽ 17,43,024, ചിറ്റൂരിൽ 24,18,590, മണ്ണാർക്കാട് 14,06,299 രൂപ എന്നിങ്ങനെയും വരുമാനം ലഭിച്ചു.
കോവിഡ് പ്രതിസന്ധി അയഞ്ഞതോടെ പ്രതിദിന വരുമാനത്തിലും വർധനവുമുണ്ടായതായി അധികൃതർ പറയുന്നു. കോവിഡിനു മുമ്പ് 92 ഷെഡ്യൂൾ ഉണ്ടായിരുന്ന പാലക്കാട് ഡിപ്പോയിൽനിന്ന് നിലവിൽ 72 ഷെഡ്യൂളാണ് സർവിസ് നടത്തുന്നത്. നിർത്തിയ 20 സർവിസുകൾക്ക് പുറമെ പാലക്കാട് നിന്ന് കോഴിക്കോട്, ഗുരുവായൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ഓടിയിരുന്ന എ.സി ലോ ഫ്ലോർ ബസുകളുടെ സർവിസുകളും നിർത്തിയിരിക്കുകയാണ്. നിർത്തിയ സർവിസുകൾ പുനഃസ്ഥാപിച്ചാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനം ഇനിയും വർധിക്കുമെന്നാണ് ജീവനക്കാർ പങ്കിടുന്ന പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.