കെ.എസ്.ആർ.ടി.സി; ജോലിഭാരത്തിനു പുറമെ മാനസിക പീഡനവും
text_fieldsപാലക്കാട്: കെ.എസ്.ആർ.ടി.സി തൊഴിലാളികൾക്ക് ജോലിഭാരത്തിന് പുറമെ മേലധികാരികളിൽനിന്ന് മാനസിക പീഡനവുമെന്ന്. കലക്ഷൻ കുറഞ്ഞതിന്റെ പേരിൽ ഡി.ടി.ഒ തൊഴിലാളികളെ ശാസിക്കുന്ന ഓഡിയോ പുറത്തുവന്നു. മുൻകാലങ്ങളിൽ തങ്ങൾ ജോലിയെടുത്തിരുന്ന സമയത്ത് നേടിയിരുന്ന വരുമാനത്തെ അടിസ്ഥാനമാക്കിയാണ് മേലുദ്യോഗസ്ഥരുടെ ശാസന. എന്നാൽ, വാഹനങ്ങളുടെ കാലപ്പഴക്കവും മറ്റും സർവിസിനെ ബാധിക്കുന്നതായി ജീവനക്കാർ പറയുന്നു.
പല ബസുകളും കാലാവധി കഴിഞ്ഞവയാണ്. 15 വർഷം പൂർത്തിയായ പല ബസുകളും ഒഴിവാക്കാതെ, ഇൻഷുറൻസോ ഫിറ്റ്നസോ ലഭിക്കാതെയാണ് സർവിസ് നടത്തുന്നത്. മാനസിക പീഡനം പലപ്പോഴും സർവിസിനെ ബാധിക്കുന്നു. ഇൻഷുറൻസ് ഇല്ലാത്ത ബസുകളുമായി നടത്തുന്ന സർവിസിൽ അപകടം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കാതിരിക്കാനും കാരണമാവും.
പല ബസുകളും കൃത്യമായി അറ്റകുറ്റപ്പണി ചെയ്യുന്നില്ല. കോടികളുടെ സ്പെയർ പാർട്സുകൾ വാങ്ങുന്നതായി രേഖയിലുണ്ടെങ്കിലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. പലപ്പോഴും ചെറിയ പല പാർട്സുകളും പലരും സ്വന്തം ഉത്തരവാദിത്തത്തിലാണ് വാങ്ങുന്നത്. മനുഷ്യജീവന് വിലകൽപിക്കാതെയാണ് പല സർവിസുകളും. കാലപ്പഴക്കമുള്ള ബസുകൾ ഒഴിവാക്കിയും ഉള്ളവ നല്ല രീതിയിൽ അറ്റകുറ്റപ്പണി നടത്തിയും സർവിസ് നടത്താൻ തയാറാകണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.