ഉൽപാദനവും വിപണനവും നേരിട്ട്; പെരിങ്ങോട്ടുകുറുശ്ശി കുടുംബശ്രീ സംഘകൃഷി മാതൃക
text_fieldsപെരിങ്ങോട്ടുകുറുശ്ശി: കൃഷിസ്ഥലങ്ങൾ പാട്ടത്തിനെടുത്തും തരിശ് സ്ഥലങ്ങൾ ഉപയോഗപ്പെടുത്തിയും സംഘകൃഷി നടത്തി ഉൽപാദിപ്പിക്കുന്ന സാധനങ്ങൾ ഇടത്തട്ടുകാരില്ലാതെ നേരിട്ട് വിപണനം നടത്തുകയാണ് പെരിങ്ങോട്ടുകുറുശ്ശിയിലെ കുടുംബശ്രീ സംഘകൃഷി യൂനിറ്റുകൾ.
പഞ്ചായത്തിൽ 16 വാർഡുകളിലായി 75 സംഘകൃഷി യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർ ജൈവകൃഷി രീതിയിൽ ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ആഴ്ചച്ചന്തയൊരുക്കി നേരിട്ട് വിപണനം നടത്തുകയാണ്.
ഓരോ ബുധനാഴ്ചകളിലും ആഴ്ചച്ചന്ത പ്രവർത്തിക്കുന്നതിനു പുറമെ 'ചന്തമഹോത്സവ'മെന്ന പേരിൽ തുടർച്ചയായി ഒരാഴ്ച ചന്ത പ്രവർത്തിക്കുന്നുണ്ട്. നിരവധി ഉൽപന്നങ്ങളാണ് ചന്തമഹോത്സവത്തിൽ വിപണനത്തിനെത്തിച്ചിട്ടുള്ളത്. ചന്തമഹോത്സവം പഞ്ചായത്ത് പ്രസിഡന്‍റ് രാധ മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ.പി. പൗലോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം പ്രമോദ് സംസാരിച്ചു. കുടുംബശ്രീ ചെയർപേഴ്സൻ ബിന്ദു സ്വാഗതവും മുൻ ചെയർപേഴ്സൻ സുചിത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.