കുടുംബശ്രീ ‘സ്നേഹിത’ പ്രവർത്തനങ്ങൾ ഗോത്രമേഖലയിലേക്ക്
text_fieldsപാലക്കാട്: കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനങ്ങൾ ജില്ലയിലെ ഗോത്രമേഖലയിലേക്കും വ്യാപിപ്പിക്കുന്നു. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ മൂപ്പൻചോല, മുതലമട പഞ്ചായത്തിലെ കള്ളിയപാറ, കിഴക്കഞ്ചേരി പഞ്ചായത്തിലെ അമ്പിട്ടൻതരിശ്, തെങ്കര പഞ്ചായത്തിലെ ആനമൂളി, ഹനുമന്തല, വടകരപ്പതി പഞ്ചായത്തിലെ മല്ലംപതി, കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഈശ്വരമണ്ണ് എന്നീ ഗോത്രമേഖലകളാണ് സ്നേഹിത ദത്തെടുത്ത് കുടുംബശ്രീ ജെൻഡർ പ്രവർത്തനങ്ങൾ എത്തിക്കുക. പ്രകൃതിയോടൊപ്പം കാമ്പയിൻ എന്ന പേരിലാണ് പ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ നടത്തുക.
ഗോത്രമേഖലയിലെ പ്രധാന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിന് വേണ്ട സഹായ സംവിധാനം, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയാണ് കാമ്പയിനിലൂടെ ഉദ്ദേശിക്കുന്നത്. ഗോത്രമേഖലയിലെ അയൽക്കൂട്ടം ശക്തിപ്പെടുത്തുക, ജെൻഡർ, സ്നേഹിത പ്രവർത്തനങ്ങൾ ഗോത്രമേഖലയിൽ എത്തിക്കുക തുടങ്ങിയവയിൽ ഊന്നൽ നൽകികൊണ്ടാണ് കാമ്പയിൻ ആരംഭിക്കുന്നത്. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30ന് അമ്പിട്ടൻതരിശ് ഗോത്രമേഖലയിൽ കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിക്കും. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അധ്യക്ഷത വഹിക്കും.
സമൂഹത്തിൽ ഒറ്റപ്പെട്ടവരും നിരാലംബരും പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരുമായ സ്ത്രീകൾക്കും കുട്ടികൾക്കും പിന്തുണയും സഹായവും താൽക്കാലിക അഭയം നൽകുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ സംവിധാന കേന്ദ്രമാണ് സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.