കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് ‘സ്നേഹിത’ ഒമ്പതാം വര്‍ഷത്തിലേക്ക്
text_fieldsപാലക്കാട്: അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്പ് ഡെസ്ക് സ്നേഹിത ഒമ്പതാം വര്‍ഷത്തിലേക്ക്. ദാമ്പത്യ പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങള്‍, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കേസുകളാണ് സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിചരണവും പിന്തുണയും നല്‍കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്. സ്നേഹിതയുടെ ഭാഗമായി ജൻഡർ റിസോഴ്സ് സെന്റര്‍, പെണ്ണിടം, സ്ത്രീപക്ഷ നവകേരളം, ജെന്‍ഡര്‍ ക്ലബ്, ഈസി എക്സാം, നമ്മ ഊര്, ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ്, എഫ്.എന്‍.എച്ച്.ഡബ്ല്യു, സമം, ലഹരി വിമുക്ത ക്യാമ്പയിന് തുടങ്ങിയ പ്രത്യേക പരിപാടികള്‍ നടത്തുന്നുണ്ട്.
കുടുംബശ്രീ നേതൃത്വത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ പ്രവര്‍ത്തിക്കുന്ന പാലക്കാട് സ്നേഹിത ജന്‍ഡര്‍ സ്ഥാപനത്തില്‍ 2015 മുതല്‍ 2023 മാര്‍ച്ച് വരെ 3346 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 768 ആളുകള്‍ക്ക് താൽക്കാലിക താമസവും ഉറപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.