കുമാറിെൻറ ആത്മഹത്യ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്
text_fieldsപാലക്കാട്: കല്ലേക്കാട് എ.ആർ. ക്യാമ്പിൽ ആദിവാസി വിഭാഗക്കാരനായ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ പൊലീസുദ്യോഗസ്ഥർക്കെതിരെ ആദിവാസി പീഡന നിയമപ്രകാരം നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
എ.ആർ. ക്യാമ്പ് കമാൻഡൻറ് സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. സി.പി.ഒ കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണെന്ന് എ.ആർ. ക്യാമ്പ് കമാൻഡൻറ് കമീഷനെ അറിയിച്ചു.
വിഷയം കോടതിയുടെ പരിഗണനയിലാണ്. കുമാറിെൻറ മരണവുമായി ബന്ധപ്പെട്ട് പൊലീസിെൻറ ഭാഗത്തു നിന്നും സാധ്യമായ എല്ലാ നടപടികളും യഥാസമയം സ്വീകരിച്ചിട്ടുണ്ട്.
ആത്മഹത്യ പ്രേരണകുറ്റത്തിനും ജാതീയ വിവേചനത്തിനുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. അഗളി സ്വദേശിയായ കുമാറിനെ തീവണ്ടി തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉദ്യോഗസ്ഥ തലത്തിലെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതി ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.