കുതിരാനിലെ പാറപൊട്ടിക്കൽ സാങ്കേതികത്തികവും അനുമതിയുമില്ലാതെ
text_fieldsപട്ടിക്കാട്: പൂർണ സാങ്കേതികത്തികവില്ലാതെ നടത്തിയ പാറപൊട്ടിക്കലാണ് കുതിരാൻ തുരങ്കമുഖത്തെ കോൺക്രീറ്റ് വാൾ തകരാൻ കാരണം.
തുരങ്കത്തിന് മുകളിലെ പാറയും മണ്ണും നീക്കുന്നതിനിടെ കല്ല് തെറിച്ചുവീണ് ലോറിയുടെ ടയറിെൻറ വലുപ്പത്തിലുള്ള വലിയ ദ്വാരമാണ് കോൺക്രീറ്റിനുണ്ടായത്. അതോടൊപ്പം തുരങ്കമുഖത്തെ കല്ലും മണ്ണും നീക്കിയത് അനുമതി ഇല്ലാതെയാണെന്നും ആേരാപണമുണ്ട്. അനുമതിക്ക് പുറമേ സാങ്കേതികവിദ്യ പൂർണമായി ഉപയോഗിക്കാതെയാണ് സംഘം പാറ പൊട്ടിച്ചിരുന്നത്. തുരങ്കത്തിന് മുകളിൽനിന്ന് പാറ പൊട്ടിക്കുേമ്പാൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിച്ചിരുന്നില്ല. താഴെ തൊഴിലാളികൾ ഉണ്ടായിരുന്ന ഭാഗത്താണ് പാറ വീണിരുന്നെതങ്കിൽ അപകടം ഭീകരമാവുമായിരുന്നു.
തികഞ്ഞ സാങ്കേതികതയോടെയാണ് അവർ പാറ പൊട്ടിക്കുന്നതും മണ്ണ് നീക്കംചെയ്യുന്നതും. പ്രഗതി കമ്പനിക്ക് മൂന്നര കോടി രൂപയാണ് കെ.എം.സി കുടിശ്ശികയായി നൽകാനുള്ളത്. ഒന്നര വർഷത്തോളമായി നലച്ച പണിയാണ് അതിനിടെ കെ.എം.സി നടത്തിയത്. എന്നാൽ, നിലവിൽ പാറ പൊട്ടിക്കാൻ അനുമതിയില്ല.
പാറ പൊട്ടിക്കുേമ്പാൾ പാലിക്കേണ്ട മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. വലിയ കല്ലുകൾ പൊട്ടിക്കുേമ്പാൾ അവ സുരക്ഷിതമായി ഇറക്കേണ്ട ബാധ്യത പൊട്ടിക്കുന്ന കമ്പനിക്കുണ്ട്. പൊട്ടിച്ച കല്ല് ക്രെയിൻ ഉപയോഗിച്ചോ അല്ലെങ്കിൽ, നെറ്റ് കെട്ടി ഇറക്കുകയോ ആണ് വേണ്ടത്. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ല.
മാത്രമല്ല, ഇത്തരം പാറകൾ പൊട്ടിക്കുേമ്പാൾ അവ എവിടെ പതിക്കുമെന്ന ശാസ്ത്രീയ വിശകലനവും അതിനനുസരിച്ച തയാറാവലും വേണ്ടതുണ്ട്. എന്നാൽ, പാറ പൊട്ടിക്കുന്നതിനിടെ ഇവിടെ ഇെതാന്നും ഒരുക്കിയിരുന്നില്ല.
മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പണി പുനരാരംഭിച്ചാൽ മതി എന്ന നിലപാടാണ് നാട്ടുകാർക്കുള്ളത്.
നേരത്തെ തുരങ്കമുഖത്ത് മലയിടിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. ഇതേ തുടർന്നാണ് തുരങ്കമുഖത്തെ മണ്ണ് നീക്കാൻ തീരുമാനിച്ചത്.
മണ്ണിടിച്ചിലും പാറ വീഴുന്നതുമടക്കമുള്ള അപകടസാധ്യതകൾ നേരത്തെതന്നെ പ്രദേശവാസികൾ ഉയർത്തിയതായിരുന്നു. തുരങ്കം മാർച്ചിന് മുമ്പ് തുറക്കാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.