സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തണലൊരുക്കി കുടുംബശ്രീ സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്ക്
text_fieldsപാലക്കാട്: അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ സാമൂഹിക ഇടം സൃഷ്ടിക്കുക, അവരുടെ ഉപജീവനത്തിനും അതിജീവനത്തിനുമായി പിന്തുണ ലഭ്യമാക്കുക, അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്ക് അടിയന്തര സഹായവും പിന്തുണയും ഉറപ്പാക്കുക എന്നിവ ലക്ഷ്യമാക്കിയുള്ള കുടുംബശ്രീയുടെ സ്നേഹിത ജെന്‍ഡര്‍ ഹെല്പ് ഡെസ്കിന് ജില്ലയില്‍ മൂന്ന് സെന്ററുകള്‍.
പാലക്കാട്, വടക്കഞ്ചേരി, അട്ടപ്പാടി സെന്ററുകളാണ് നിലവിലുള്ളത്. പാലക്കാട് സ്നേഹിത ജെന്‍ഡര്‍ സ്ഥാപനത്തില്‍ 2015 മുതല്‍ ഇതുവരെ 3603 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 825 ആളുകള്‍ക്ക് താൽക്കാലിക അഭയവും ഉറപ്പാക്കി.
വടക്കഞ്ചേരി സ്നേഹിത എക്സ്റ്റന്‍ഷന്‍ സെന്ററില്‍ ആഗസ്റ്റ് 24 മുതല്‍ ഇതുവരെ 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അട്ടപ്പാടി സ്പെഷല്‍ സ്നേഹിത സെന്ററില്‍ 2022 നവംബര്‍ ഒന്ന് മുതല്‍ ഇതുവരെ 135 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 107 ആളുകള്‍ക്ക് താൽക്കാലിക അഭയം ഉറപ്പാക്കി. ദാമ്പത്യ-കുടുംബ പ്രശ്നങ്ങള്‍, ഗാര്‍ഹിക പീഡനം, സ്ത്രീധന പ്രശ്നങ്ങള്‍, കുട്ടികളുടെയും കൗമാരക്കാരുടെയും മുതിര്‍ന്നവരുടെയും പ്രശ്നങ്ങള്‍ തുടങ്ങി നിരവധി കേസുകളാണ് സ്നേഹിതയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള താൽക്കാലിക അഭയം, കൗണ്‍സിലിങ്, നിയമ സഹായം എന്നിവ സ്നേഹിതയില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.