കുഴൽമന്ദത്ത് എൽ.ഡി.എഫിനുവേണ്ടി പ്രചാരണവുമായി കോൺഗ്രസ് പ്രവർത്തകർ
text_fieldsകുഴൽമന്ദം: സ്ഥാനാർഥി നിർണയത്തെ തുടർന്നുള്ള തർക്കത്തെ തുടർന്ന് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ എൽ.ഡി.എഫ് സ്ഥാനാർഥിക്കുവേണ്ടി പ്രചാരണരംഗത്ത്. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് എ.എം.എ. റഹ്മാൻ, ഐ.എൻ.ടി.യു.സി കുഴൽമന്ദം സെക്രട്ടറി യു. ഹസ്സൻ, കോൺഗ്രസ് മണ്ഡലം സെക്രട്ടറിമാരായ അബ്ദുൽ ഹക്കീം, ഉമ്മർ ബാബു, സജിത്ത്, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി സുബൈർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രചാരണത്തിനിറങ്ങിയത്.
ഇവർ നിർദേശിച്ച സ്ഥാനാർഥിയെ മണ്ഡലം നേതൃത്വം അവഗണിച്ചതായി എൽ.ഡി.എഫിനുവേണ്ടി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. കോൺഗ്രസിെൻറ കുത്തക വാർഡാണ് ചന്തപ്പുര. കെ.എ. ജാഫറാണ് കോൺഗ്രസ് സ്ഥാനാർഥി. എൻ.സി.പിയിലെ ഷെനിൽ മന്ദിരാടാണ് എൽ.ഡി.എഫ് സ്ഥാനാർഥി. ചന്തപ്പുരയിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പ്രശ്നങ്ങൾ നേതാക്കൾ ഇടപെട്ട് പരിഹരിച്ചതാണെന്നും പ്രശ്നങ്ങൾക്കുപിന്നിൽ സ്ഥാനമോഹികളാണെന്നും കോൺഗ്രസ് മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.