തരൂരിെൻറ മനസ്സ് ആർക്കൊപ്പം?
text_fieldsപാലക്കാട്: 2008 രൂപവത്കരിച്ച തരൂർ നിയമസഭ മണ്ഡലം കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പിലും ഇടതിനോടാണ് ചേർന്നു നിന്നത്. മണ്ഡലത്തിലെ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമാണ്. പെരുങ്ങോട്ടുകുറുശ്ശി, കുത്തനൂർ പഞ്ചായത്തുകൾ യു.ഡി.എഫിനൊപ്പവും കണ്ണമ്പ്ര, കാവശ്ശേരി, കോട്ടായി, പുതുക്കോട്, തരൂർ, വടക്കഞ്ചേരി പഞ്ചായത്തുകൾ എൽ.ഡി.എഫിനുെമാപ്പവുമാണ്. മണ്ഡലത്തിൽ ഉൾപ്പെട്ട ആലത്തൂർ, കിഴക്കഞ്ചേരി, തരൂർ, കോട്ടായി ജില്ല ഡിവിഷനുകൾ എൽ.ഡി.എഫിനൊപ്പമാണ്. 2011, 2016ലും നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിലെ എ.കെ. ബാലനാണ് ഇവിടെനിന്ന് വിജയിച്ചത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രമ്യ ഹരിദാസിനായിരുന്നു ഇവിടെ ലീഡ്.
2016ൽ കോൺഗ്രസിലെ സി. പ്രകാശ്, ബി.ജെ.പിയുടെ കെ.വി. ദിവാകരൻ എന്നിവരാണ് സിറ്റിങ് എം.എൽ.എ എ.കെ. ബാലനെതിരെ കളത്തിലിറങ്ങിയത്. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽനിന്ന് മണ്ഡലം കഴിഞ്ഞ തവണ കോൺഗ്രസ് ഏറ്റെടുത്തു. എ.കെ. ബാലൻ കളമൊഴിഞ്ഞ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സി.പി.എം ഇറക്കിയത് ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറ് പി.പി. സുമോദിനെ. പട്ടിത്തറ ആലൂരിൽ ചുമട്ടുതൊഴിലാളി കൃഷ്ണൻകുട്ടിയുടെയും തൊഴിലുറപ്പ് തൊഴിലാളി ലക്ഷ്മിയുടെയും മകനാണ് സുമോദ്. എം.എ, ബി.എഡ് ബിരുദധാരിയും സംസ്ഥാന യുവജന കമീഷൻ അംഗവുമാണ്. പാലക്കാട്ട് നടന്ന വിദ്യാർഥി-യുവജന പ്രക്ഷോഭങ്ങളിൽ നിരവധി തവണ പൊലീസ് മർദനം ഏൽക്കേണ്ടി വന്നിട്ടുണ്ട്.
യു.ഡി.എഫ് സ്ഥാനാർഥിയായ കെ.എ. ഷീബ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ ആറുമുഖൻ-രുഗ്മണി ദമ്പതികളുടെ മകളാണ്. 2010ൽ ചിറ്റൂർ തത്തമംഗലം നഗരസഭ ചെയർപേഴ്സണൻ. 2015ൽ വൈസ് ചെയർപേഴസ്ണൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 2014ൽ ആലത്തൂരിൽ ലോക്സഭ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡൻറാണ്. കാർഷിക സർവകലാശാല സെനറ്റ് അംഗമായിരുന്നു. എം.എസ്സി, ബി.എഡ് ബിരുദധാരിയാണ്.
എൻ.ഡി.എ സ്ഥാനാർഥി കെ.പി. ജയപ്രകാശൻ പെരുങ്ങോട്ടുകുറുശ്ശി പരുത്തിപ്പുള്ളി കണക്കതറയിൽ പോതി-ചിന്ന ദമ്പതികളുടെ മകനാണ്. ബി.ജെ.പി തരൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി. ഉഷാകുമാരിയാണ് വെൽെഫയർ പാർട്ടി സ്ഥാനാർഥി. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും തൃശൂർ ജില്ല ജനറൽ സെക്രട്ടറിയുമാണ്. വിമൻ ജസ്റ്റിസ് മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറുമാണ്. തൃശൂർ വാടാനപ്പള്ളി സ്വദേശിനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.